CinemaGeneralLatest NewsMollywoodNEWSWOODs

ആദിയും നരസിഹവും തമ്മിലുള്ള ബന്ധം…!

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ്‌ നരസിംഹം. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ നരസിംഹം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. ആന്റണിയുടെ ആദ്യ നിര്‍മ്മാണ ചിത്രമായിരുന്നു നരസിംഹം. മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി റിലീസിന് തയ്യാറെടുക്കുകയാണ്. ഈ ചിത്രത്തിനും നരസിംഹത്തിനും ചില സമാനകളുണ്ട്.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ ചിത്രമായ ആദി ജനുവരി ഇരുപത്തിയാറിന് റിലീസ് ചെയ്തേക്കും. നരസിംഹം റിലീസ് ചെയ്ത ദിവസമാണ് ജനുവരി 26. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് പ്രണവ് നായകനാകുന്ന ആദി നിര്‍മ്മിക്കുന്നതും. ജീത്തു ജോസഫാണ് ആദിയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ജീത്തുവിനൊപ്പം ലൈഫ് ഒഫ് ജോസൂട്ടി, പാപനാശം എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്നു പ്രണവ്. പ്രണവിന്റെ കായികാഭ്യാസ മികവുകള്‍ക്ക് അനുയോജ്യമായ കഥാപാത്രത്തെയാണ് ആദിയില്‍ ജീത്തു ജോസഫ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് വിവരം. ആദിക്ക് വേണ്ടി അക്രോബാറ്റിക് സ്വഭാവമുള്ള പാര്‍ക്കൗര്‍ എന്ന ശാരീരികാഭ്യാസത്തില്‍ ചിത്രീകരണത്തിന് മുന്‍പേ പ്രണവ് പരിശീലനം നേടിയത് വാര്‍ത്തയായിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button