CinemaIndian CinemaKollywoodLatest News

മെർസൽ വിവാദം; പ്രതികരണവുമായി നടൻ വിജയ്

ഡിജിറ്റൽ ഇന്ത്യയുടെയും ബിജെപി ഗവൺമെന്റിന്റെയും പരാജയത്തെ മെർസലിലൂടെ വരച്ചുകാട്ടിയതിൽ ക്ഷുഭിതരായ ബി ജെ പി അംഗങ്ങളും നേതാക്കളും വിവാദങ്ങൾ സൃഷ്ടിക്കുമ്പോള്‍ ഈ വിഷയത്തിൽ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്.മതത്തേക്കാള്‍ മനുഷ്യനെയാണ് സ്‌നേഹിക്കേണ്ടത്, തന്‍റെ മതം മനുഷ്യമതമാണെന്ന് വിജയ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മെര്‍സല്‍ വിവാദത്തില്‍ പിന്തുണ അറിയിച്ച് വന്ന സുഹൃത്തുക്കളോടും സിനിമ മേഖലയിലെ പ്രമുഖരോടുമായാണ് വിജയ് തന്റെ നിലപാട് അറിയിച്ചത്. എന്നാൽ ഇതുവരെ വിജയ് ബിജെപിയുടെ വാദങ്ങൾക്ക് എതിരെ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല.ഇതിനോടകം നൂറു കോടി ക്ലബ്ബിൽ എത്തിയ ചിത്രം ഇരുനൂറു കോടി ലക്ഷ്യത്തിലേക്കു നീങ്ങുകയാണ്.അറ്റ്ലീ സംവിധാനം ചെയ്ത ഈ ചിത്രം തേനാന്ദൽ ഫിലിംസ് ആണ് നിർമിച്ചിരിക്കുന്നത്.വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാകും ഈ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button