CinemaGeneralIndian CinemaLatest NewsMollywoodNEWSTV ShowsWOODs

20 ലക്ഷം രൂപ തട്ടിയെടുത്തതും പെണ്‍കുഞ്ഞിനെ കൊല്ലാന്‍ നോക്കിയതുമായ സംഭവങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി കവിത

ടെലിവിഷന്‍ പ്രേമികള്‍ക്ക് പരിചിതയായ നടിയാണ് കവിത ലക്ഷ്മി. ചാളമേരിയുടെ മരുമകളായി സ്ത്രീധനം സീരിയലില്‍ തിളങ്ങിയ, നിരവധി പ്രൈംടൈം സീരിയല്‍ നായിക വേഷങ്ങള്‍ ചെയ്ത കവിതാലക്ഷ്മി ഇപ്പോള്‍ ജീവിക്കാനായി തട്ടുകട നടത്തുന്ന വിവരം സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോയിലൂടെ വൈറലായത് അടുത്തിടെയാണ്. മകന്റെ പഠനവും യാത്രയുമായി ബന്ധപ്പെട്ട് കുറച്ച നാള്‍ സീരിയലില്‍ നിന്നും മാറി നില്‍ക്കേണ്ടിവന്നതോടെ കവിതയ്ക്ക് സീരിയല്‍ അവസരങ്ങളും കുറഞ്ഞു. ഇപ്പോള്‍ ഒന്ന് രണ്ട് സീരിയലില്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ട് മകന്റെ ഫീസെന്നല്ല എനിക്കും മകള്‍ക്കും ജീവിക്കാനുള്ളത് പോലും കിട്ടില്ലെന്നും കവിത പറഞ്ഞിരുന്നു. മകളും അമ്മയും മാത്രമാണ് കവിതക്കൊപ്പമുള്ളത്. കൂടപ്പിറപ്പുകളെ പോലെ കാണുന്ന ചില സുഹൃത്തുക്കള്‍ മാത്രമാണ് സഹായത്തിനായി ഉള്ളത്. തനിക്കെതിരെ ഉയര്‍ന്നുവന്നിരുന്ന അപവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഒരു വീട്ടുകാര്‍ അവരുടെ കയ്യില്‍ നിന്ന് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്തു എന്നുപറഞ്ഞ് വാര്‍ത്തകള്‍ വന്നിരുന്നു. അത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ്‌ കവിത.

കവിതയുടെ വാക്കുകള്‍… ”എനിക്കെതിരെ ഒരു വാര്‍ത്ത വന്നിരുന്നു. അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്താനാണ് ഞാന്‍ വീണ്ടും നിങ്ങളുടെ മുന്നില്‍ വന്നത്. ആദ്യമായ് തന്നെ ഞാന്‍ ഒരുകാര്യം മറച്ചുവച്ചതില്‍ ക്ഷമ ചോദിക്കുന്നു. എന്റെ മകന്‍ വിവാഹിതനാണ്. അതില്‍ ഒരു കുഞ്ഞുമുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരെകുറിച്ച്‌ പറയാന്‍ ബുദ്ധിമുട്ടുള്ളത് കാരണമാണ് ഞാന്‍ ഈ കാര്യം ആദ്യംതന്നെ മറച്ചുവച്ചത്. മകളുടെ അച്ഛന്‍ സമ്പന്നനായിരുന്നു. ഇപ്പോള്‍ എല്ലാം തകര്‍ന്നു. 45 ലക്ഷം രൂപ ലോണ്‍ എടുത്തത് തിരിച്ചടയ്ക്കാന്‍ കഴിയാതെ ഒളിച്ചോടി പോകേണ്ടി വന്ന അവസ്ഥയിലാണ് അവര്‍. ആ കുടുംബത്തിനെ വീണ്ടും കുത്തി നോവിക്കാന്‍ താല്പര്യമില്ലാത്തതിനാലാണ് ഈ കാര്യം മറച്ചു വച്ചത്. ഇപ്പോള്‍ ഞാന്‍ അവരുടെ കയ്യില്‍ നിന്ന് ഇരുപത് ലക്ഷം രൂപ തട്ടിയെടുത്തു എന്നുപറഞ്ഞ് അവര്‍ തന്നെ വാര്‍ത്തകള്‍ നല്കുന്നു. ഇക്കാര്യത്തില്‍ സംഭവിച്ചതെന്തെന്ന് ഞാന്‍ പറയുന്നതിനേക്കാള്‍ നല്ലത് എന്റെ മകള്‍ പറയുന്നതാണ്. മരുമകളെ കൂടെ നിര്‍ത്തി കവിത പറഞ്ഞുതുടങ്ങി.

ഞാന്‍ ആരുടെയും പൈസ തട്ടിയെടുക്കുകയോ ഒന്നുംചെയ്തിട്ടില്ല. ഈ പെണ്‍കുട്ടിയെ ഞാന്‍ കൈപിടിച്ച്‌ കൊണ്ടുവന്നപ്പോ ഒരു പൊന്നോ ഒന്നുമില്ലായിരുന്നു. ഇവളുടെ അച്ഛനും അമ്മയും ഇവളെ നോക്കാത്ത ഒരു അവസ്ഥ വന്നപ്പോഴാണ് ഞാന്‍ ഇവളെ കൂട്ടിക്കൊണ്ട് വന്നത്. ആക്സിഡന്റ് പറ്റി ദേഹം മുഴുവന്‍ മുറിഞ്ഞിരുന്നപ്പോള്‍ പോലും സ്വന്തം അച്ഛനും അമ്മയും തിരിഞ്ഞു നോക്കിയിരുന്നില്ല. ആ അവസ്ഥയിലാണ് പെണ്‍കുട്ടിയെ വീട്ടിലേക്കു കൂട്ടികൊണ്ട് വന്നത്.

പെണ്‍കുട്ടിയുടെ വീട്ടുചെലവും പഠനച്ചെലവുമെല്ലാം ഞാന്‍ നോക്കി. എന്റെ മകനും ഈ മകളും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. കല്യാണം എല്ലാം ഉറപ്പിച്ചതായിരുന്നു. കുറെ നാളായിട്ടും കല്യാണം നടത്തിത്തന്നില്ല, ഒരുവര്‍ഷത്തോളം അവരുടെ വീട്ടില്‍ താമസിച്ചു. ഒരു ഫാം നടത്തിയിരുന്നു. അതിനുവേണ്ടി ഇന്‍വെസ്റ്റ് ചെയ്ത എന്റെ പൈസ മുഴുവന്‍ പോയി. അതുകാരണം ഞാന്‍ അവരുമായി ഉടക്കി പിരിഞ്ഞിരിക്കുകയായിരുന്നു. പക്ഷെ രണ്ടു പെണ്‍കുട്ടികളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. സ്വന്തം മക്കളെ പോലെ കണ്ടതുകൊണ്ട് അവരെ ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. മറ്റേ കുട്ടിയും അവര്‍ കല്യാണം കഴിപ്പിച്ചു കൊടുക്കാഞ്ഞതു കാരണം ഇറങ്ങി പോകുകയായിരുന്നു.

അയാള്‍ മദ്യപാനിയായതു കൊണ്ടുതന്നെ രണ്ടു പെണ്‍കുട്ടികളുടേയും, ജീവിതമാണ് ഇല്ലാതായത്. ഈ കുട്ടി എന്നെ വിളിച്ചു. അവളെ ഞാന്‍ പോയി കൂട്ടിക്കൊണ്ടുവന്നു. ചോറ്റാനിക്കര അമ്പലത്തില്‍ വച്ച്‌ താലി കെട്ടിയാണ് കൊണ്ടുവന്നത്. ഈ നിമിഷം വരെ ഇവള്‍ എന്റെ സംരക്ഷണത്തിലാണ്. ഞാന്‍ കൊല്ലാന്‍ നോക്കി എന്ന് പറഞ്ഞ കുഞ്ഞാണിത് – പേരക്കിടാവിനെ കാണിച്ച്‌ കവിത പറയുന്നു. പെണ്‍കുഞ്ഞാണെന്നു അറിഞ്ഞപ്പോള്‍ മുതലാണ് തന്റെ വീട്ടുകാര്‍ക്ക് ഈ ദേഷ്യം വന്നതെന്ന് മരുമകള്‍ രുഗ്മയും വ്യക്തമാക്കി. ഗ്രാനൈറ്റ് മുതലാളി എന്ന് പറയുന്ന പ്രേംകുമാര്‍ മദ്യപാനത്തിന് അടിമയാണെന്നും അതിനാലാണ് ഇത്തരത്തില്‍ അപവാദ പ്രചരണത്തിന് ഇറങ്ങിയതെന്നുമാണ് കവിതയും മരുമകള്‍ രുഗ്മയും പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button