CinemaGeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

സൂര്യയുടെ അച്ഛനാവാന്‍ പറ്റില്ലെന്ന് മോഹൻലാൽ തറപ്പിച്ചു പറഞ്ഞു

 

മലയാളികളുടെ താരരാജാവ് മോഹന്‍ലാല്‍ തമിഴര്‍ക്കും പ്രിയങ്കരനാണ്. ഇരുവര്‍ പോലുള്ള ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രീതി നേടിയ മോഹന്‍ലാല്‍ ജില്ല എന്ന ചിത്രത്തില്‍ ഇളയദളപതി വിജയുടെ അച്ഛന്‍ വേഷത്തിലും അഭിനയിച്ചു. എന്നാല്‍ തമിഴകത്തിന്റെ പ്രിയതാരം സൂര്യയുടെ അച്ഛന്‍ വേഷം മോഹന്‍ലാല്‍ നിരസിച്ചു. ഇരുവരും ഒന്നിക്കേണ്ട ഒരു ചിത്രമായിരുന്നു ‘വാരണം ആയിരം’. ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ആ ചിത്രത്തില്‍ വ്യത്യസ്ത കാലങ്ങളില്‍ ഒരു വ്യക്തിയുടെ കഥയാണ്‌ പറഞ്ഞത്. ചിത്രത്തില്‍ സൂര്യയുടെ അച്ഛന്‍ വേഷത്തില്‍ ആദ്യം തീരുമാനിച്ചത് മോഹന്‍ലാലിനെ ആയിരുന്നു. സൂര്യയ്‌ക്കൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു അച്ഛന്റെതും. എന്നാല്‍ എന്തുകൊണ്ടോ നമ്മുടെ കംപ്ലീറ്റ് ആക്ടർ ആ കഥാപാത്രം ഏറ്റെടുക്കാൻ തയാറായില്ല. സ്വീകരിക്കാത്തതിന് പിന്നിലെ കാരണത്തെക്കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്.

മോഹൻലാലിൻറെ നായികയായി തീരുമാനിച്ചത് സിമ്രാനെ ആയിരുന്നു. 2003 – ൽ മോഹൻലാലും സിമ്രാനും നായിക നായകന്മാരായി അഭിനയിച്ച മറ്റൊരു ചിത്രമായിരുന്നു പോപ്പ് കോൺ. നടൻ നാസർ സംവിധാനം ചെയ്ത ആ തമിഴ് ചിത്രം വൻ പരാജയം എറ്റു വാങ്ങി. ആ ജോഡിയെ വീണ്ടും കൊണ്ട് വരാനാണ് ഗൗതം മേനോൻ ശ്രമിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ അത് നിരസിച്ചു. സൂര്യയ്‌ക്കൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു അച്ഛന്റെതും. മോഹൻലാൽ അഭിനയിക്കില്ല എന്ന് പറഞ്ഞപ്പോൾ സങ്കടത്തിലായ അണിയറപ്രവര്‍ത്തര്‍ ഒടുവിൽ മികച്ച ഒരു തീരുമാനവും എടുത്തു. അത് ആ റോള്‍ സൂര്യ തന്നെ ചെയ്യുക എന്നതായിരുന്നു.

സൂര്യ ഒരേ സമയം അച്ഛനും മകനുമായി മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വെച്ചത്. സ്‌കൂള്‍ ജീവിതം, കോളേജ് പഠന കാലം, പിന്നീട് അടുത്ത് സ്റ്റേജ് തുടങ്ങി മൂന്നു കാലഘട്ടങ്ങളിലെ ജീവിതത്തെക്കുറിച്ച് വിവരിച്ച ചിത്രത്തിൽ വ്യത്യസ്ത മേക്കോവറില്‍ മികച്ച പ്രകടനമായിരുന്നു സൂര്യ ഈ ചിത്രത്തില്‍ കാഴ്ച വെച്ചത്. വാരണം ആയിരം 2008 ലെ ദേശീയ അവാര്‍ഡില്‍ മികച്ച തമിഴ് ഫീച്ചര്‍ ഫിലിം അവാർഡ് നേടി. ഫിലിം ഫെയര്‍ അവാർഡിൽ മികച്ച നടന്‍, മികച്ച സ്വഭാവ നടി എന്നീ പുരസ്‌കാരങ്ങളും ചിത്രം വാരിക്കൂട്ടി. മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഈ ചിത്രത്തിലൂടെ സൂര്യക്ക് ലഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button