CinemaGeneralMollywoodNEWSWOODs

ആരാധന കൊണ്ട് അൽപം ആവേശം കൂടിപ്പോയതാണ്; വില്ലൻ പകർത്തി കുടുങ്ങിയ ജോബിഷ് പറയുന്നു

അന്ധമായ താരാധന പലപ്പോഴും വരുത്തിവയ്ക്കുന്ന പ്രശ്നങ്ങള്‍ വലുതാണ്‌. കഴിഞ്ഞ ദിവസം താരാധനയില്‍ പരിസരം മറന്നു ചെയ്ത കാര്യം കൊണ്ട് അറസ്റ്റിലാകേണ്ടിവന്നതിലൂടെ താരമായ ഒരാളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ചിത്രമാണ് വില്ലന്‍. ആദ്യ ഷോയില്‍ തന്നെ പടം കണ്ട ഒരു ആരാധകന്‍ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കുറ്റത്തിന് അഞ്ചാറു മണിക്കൂര്‍ പൊലീസ് സ്റ്റേഷനിലിരിക്കേണ്ടിവന്നു. എന്നാല്‍ സ്റ്റേഷനിലിരിക്കേണ്ടി വന്നെങ്കിലെന്താ, മോഹന്‍ലാലിന്റെ പേരില്‍ താനും ചെറിയൊരു താരമായതിന്റെ സന്തോഷത്തിലാണു ജോബിഷ് തകിടിയേല്‍.

കഴിഞ്ഞ ദിവസം അറസ്റ്റിലായെങ്കിലും പരാതി പിന്‍വലിക്കുകയും മോഹന്‍ലാല്‍ ക്ഷമിക്കുകയും ചെയ്തതോടെ വിട്ടയക്കപ്പെട്ടു. ഇപ്പോള്‍ ജോബിഷ് വലിയ സന്തോഷത്തിലാണ്. ഇഷ്ടതാരത്തിന്റെ കാരുണ്യത്താല്‍ കേസില്‍ നിന്ന് ഒഴിവായിക്കിട്ടിയതു മാത്രമല്ല, സന്തോഷത്തിന്റെ കാരണം. തന്റെ ആരാധനയെക്കുറിച്ചു ലാലേട്ടന്‍ അറിഞ്ഞല്ലോ, തന്നെക്കുറിച്ചു ലാലേട്ടന്‍ ആരോടൊക്കെയോ സംസാരിച്ചല്ലോ എന്നൊക്കെ ആലോചിക്കുമ്പോള്‍, താരത്തിനു നേരിട്ടു കൈകൊടുത്ത പോലുള്ളൊരു ത്രില്ല്. അതിനെക്കുറിച്ച് ജോബിഷ് പറയുന്നു..‘ലാലേട്ടന്റെ എല്ലാ പടവും റിലീസ് ദിവസം ആദ്യത്തെ ഷോ തന്നെ കാണും. നരസിംഹം ഇറങ്ങിയതുമുതലുള്ള ശീലമാണ്. ‘വില്ലന്‍്’ ഇറങ്ങാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. രാവിലെ എട്ടു മണിക്കുള്ള ഷോ കാണാന്‍ ചെമ്പന്തൊട്ടിയിലെ വീട്ടില്‍ നിന്നു പുലര്‍ച്ചെ ആറിന് ഇറങ്ങി. ഫാന്‍സ് അസോസിയേഷന്‍കാരില്‍ നിന്നാണു ടിക്കറ്റ് കിട്ടിയത്. പടം തുടങ്ങിയപ്പോള്‍ തിയറ്ററില്‍ വലിയ ആര്‍പ്പു വിളിയും ബഹളവുമായിരുന്നു. സ്‌ക്രീനില്‍ ലാലേട്ടന്റെ എന്‍ട്രി വന്നപ്പോള്‍ ആവേശം നിയന്ത്രിക്കാനായില്ല. ആളുകള്‍ പൂക്കള്‍ വാരി വിതറുന്നതും മറ്റും ആവേശത്തോടെ മൊബൈലില്‍ പകര്‍ത്തിയതാണ്.

പടം പകര്‍ത്തുകയാണെന്ന് ആര്‍ക്കോ സംശയം തോന്നി. അങ്ങനെയാണു പൊലീസൊക്കെ വന്നത്. മോഹന്‍ലാലിനോടുള്ള ആരാധന കൊണ്ടു ചെയ്തതാണെന്നു പൊലീസുകാര്‍ക്ക് ആദ്യമേ മനസ്സിലായി. അവര്‍ മാന്യമായാണു പെരുമാറിയത്. എന്റെ ഫോണ്‍ പരിശോധിച്ചപ്പോഴും അവര്‍ക്കു കാര്യം മനസ്സിലായിരുന്നു. എങ്കിലും വിതരണക്കാരില്‍ നിന്നു പരാതി കിട്ടിയിട്ടുള്ളതിനാല്‍ പരാതി പിന്‍വലിക്കാതെ എന്നെ വിടാന്‍ പറ്റില്ലല്ലോ.

പൊലീസുകാര്‍ സംവിധായകനെ ഫോണില്‍ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. സംവിധായകന്‍ ലാലേട്ടനോടു സംസാരിച്ചിട്ടു തീരുമാനം അറിയിക്കാമെന്നു പറഞ്ഞതായി അറിഞ്ഞു. എനിക്കു ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. ആരാധന കൊണ്ട് അല്‍പം ആവേശം കൂടിപ്പോയതാണ്. ലാലേട്ടന്‍ ക്ഷമിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.”

shortlink

Related Articles

Post Your Comments


Back to top button