CinemaGeneralMollywoodMovie GossipsNEWSWOODs

മോഹന്‍ലാലിനു പ്രിയദര്‍ശന്റെ ആ കഥ ഇഷ്ടമായില്ല; ഒടുവില്‍ ശ്രീനിവാസന്‍ നായകനായി

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ മികച്ച ഒരു പിടി നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ചില പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ മോഹന്‍ലാല്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. അത്തരം ഒരു കഥയാണ്‌ കിന്നരിപുഴയോരം.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കാന്‍ തീരുമാനിച്ച ചിത്രമാണ് കിന്നരി പുഴയോരം. എന്നാല്‍ പ്രിയന്റെ ഈ കഥ മോഹന്‍ലാലിനെ ഇഷ്ടമായില്ല. കിലുക്കം അദ്വൈതം തുടങ്ങിയ ചിത്രങ്ങള്‍ക്ക് മുന്‍പേ മോഹന്‍ ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടിലേയ്ക്ക് വേണ്ടി പ്രിയന്‍ ഒരുക്കിയ ഈ കഥയോട് മോഹന്‍ലാല്‍ നോ പറയുകയായിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ കഥ പ്രിയന്റെ മനസ്സില്‍ നിന്നും മായാതെ നിന്നു. ഒടുവില്‍ പ്രിയന്റെ ഈ കഥ ശ്രീനിവാസന്‍ സംവിധായകന്‍ ഹരിദാസിനോട്‌ പറഞ്ഞു. കഥയിഷ്ടപ്പെട്ട ഹരിദാസ് ഗിരീഷ്‌ പുത്തഞ്ചേരിയെക്കൊണ്ട് തിരക്കഥയൊരുക്കി സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ കിന്നരിപ്പുഴയോരം സഫലമായി. മോഹന്‍ലാല്‍ നായകന്‍ ആവേണ്ടയിടത്ത് ശ്രീനിവാസന്‍ പ്രധാന കഥാപാത്രമായി. ശ്രീനിവാസനായി ഒരുക്കിയ വേഷം സിദ്ധിക്കിനും നല്‍കി. മുകേഷ്, ദേവയാനി, ജഗതി ശ്രീകുമാര്‍, തിലകന്‍ എന്നീ തരനിരകളോടെ പൂര്‍ത്തിയായ ചിത്രം വന്‍ വിജയമായി മാറി.

 

 

shortlink

Related Articles

Post Your Comments


Back to top button