CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

പ്രതിസന്ധികള്‍ അവസാനിച്ചു; നിവിന്‍ പോളിയുടെ തമിഴ് ചിത്രത്തിന്‍റെ റിലീസ് തീരുമാനമായി

മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരം നിവിന്‍ പോളിക്ക് തമിഴ് നാട്ടിലും ആരാധകരുണ്ട്. നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ഗൗതം രാമചന്ദ്രന്‍ ഒരുക്കുന്ന തമിഴ് ചിത്രമാണ് റിച്ചി. ചിത്രത്തിലെ നിവിന്റെ ഗെറ്റപ്പും ടീസറുകളും ഏറെ ജനശ്രദ്ധ നേടിയിരുന്നു. എന്നാല്‍ പലവിധ കാരണങ്ങള്‍ കൊണ്ട് ചിത്രത്തിന്റെ റിലീസ് തീയതിനീണ്ടു പോകുകയായിരുന്നു. എന്നാല്‍ പ്രതിസന്ധികള്‍ എല്ലാം അവസാനിച്ചുവന്നു സൂചന

ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. റിച്ചി എന്ന ടൈറ്റില്‍ കഥാപാത്രമായാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നത്. പ്രകാശ് രാജ് , ശ്രദ്ധ ശ്രീനാഥ് നാട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് റിച്ചി. അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ നിവിന്‍-നസ്രിയ താരജോഡികള്‍ ഒന്നിച്ച നേരം തമിഴ്​നാട്ടില്‍ വന്‍ വിജയമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button