CinemaGeneralLatest NewsMollywoodNEWSWOODs

”വില്ലന്‍” പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിന് നേരേ ആക്രമണം..!

 

വില്ലന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിന് നേരേ ആക്രമണം. കട്ടപ്പനയിലാണ് സംഭവം. സിനിമയുടെ സെക്കന്‍റ് ഷോ കാണാന്‍ മദ്യലഹരിയിലെത്തിയ യുവാക്കളാണ് ആക്രമണം നടത്തിയത്.

ചിത്രം കാണാന്‍ തിയറ്ററിനുള്ളില്‍ പ്രവേശിച്ച ഇവരിലൊരാള്‍ തീയറ്ററിനുള്ളില്‍ ശര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തില്‍കലാശിച്ചത്. പ്രകോപിതരായ യുവാക്കള്‍,തീയറ്ററിന്‍റെ പ്രോജക്ടര്‍ റൂമിനുള്ളില്‍ ആക്രമണം നടത്തുകയായിരുന്നു.

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയും,കസേരകളും,ഗ്ളാസും തകര്‍ക്കുകയും ചെയതു. ആറ് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.തീയറ്റര്‍ ആക്രമിച്ചതിനും പോലീസുകാരെ കയ്യേറ്റം ചെയ്തതിനും കേസുണ്ട്.

shortlink

Related Articles

Post Your Comments


Back to top button