CinemaMollywoodNEWS

വിനീത് ശ്രീനിവാസന്‍ ലോഡ്ജ് ഉടമയാകുന്നു

‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ എന്ന ചിത്രത്തിന് ശേഷം സംവിധാന രംഗത്ത് നിന്നു നീണ്ട ഇടവേളയെടുക്കുന്ന വിനീത് ശ്രീനിവാസന്‍ അഭിനയത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വിനീത് നായകനായി എത്തുന്ന നിരവധി പ്രോജക്റ്റുകള്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അരവിന്ദന്റെ സന്തതികള്‍’. ചിത്രത്തില്‍ കര്‍ണാടകയിലെ ഒരു ലോഡ്ജ് നടത്തിപ്പുകാരനായിട്ടാണ് വിനീത് അഭിനയിക്കുന്നത്. ഉര്‍വശി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘അരവിന്ദന്റെ സന്തതികള്‍’. ശ്രീനിവാസന്‍, ശാന്തികൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. നിഖില വിമലയാണ് ചിത്രത്തിലെ നായിക.

shortlink

Related Articles

Post Your Comments


Back to top button