CinemaMollywoodNEWS

മലയാള സിനിമയിലേക്കുള്ള മടങ്ങി വരവ് പ്രഖ്യാപിച്ച് നസ്രിയ

അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നടി നസ്രിയ സിനിമയിലേക്ക് തിരികെത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ നസ്രിയ തന്നെ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ മടങ്ങി വരവ്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഊട്ടിയിലാണ് സിനിമയുടെ ആദ്യ ചിത്രീകരണം നടക്കുക. പാര്‍വതിയാണ് ചിത്രത്തിലെ മറ്റൊരു നായിക. അടുത്ത വര്‍ഷത്തെ വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button