CinemaComing SoonKollywoodLatest News

കാർത്തി- പാണ്ഢ്യൻ ചിത്രത്തിൽ നായിക ?

പാണ്ഢ്യൻ സംവിധാനം ചെയ്യുന്ന കാർത്തിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതായി വാർത്തകൾ വന്നിരുന്നുവെങ്കിലും ചിത്രത്തിനെകുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല .കൂടാതെ നായികയാര് എന്നൊരു ചോദ്യവും വിവിധ പേരുകളും ഉയർന്നു കേട്ടിരുന്നു.മേയാദ മാൻ എന്ന ചിത്രത്തിലെ പ്രിയ ഭവാനി ശങ്കർ ആണ് കാർത്തിയുടെ നായിക എന്നും അല്ല ,വനമകൻ എന്ന ചിത്രത്തിലൂടെ തമിഴകത്തേയ്ക്ക് എത്തിയ സയേഷയാണെന്നും തർക്കങ്ങൾ നിലനിന്നിരുന്നു .ഇപ്പോൾ നായിക സയേഷ തന്നെയാണെന്നും ചിത്രത്തിന് കരാർ ഒപ്പിട്ടുവെന്നും ഔദ്യോഗികമായ അറിയിപ്പ് പുറത്തു വന്നിരിക്കുകയാണ്.മുൻപ് ഷൂട്ടിങ് തുടങ്ങാനിരുന്ന എന്നാൽ പിന്നീട് ഉപേക്ഷിക്കപ്പെട്ട കറുപ്പ് രാജ വെള്ളൈ രാജ എന്ന ചിത്രത്തിൽ കാർത്തിയുടെ നായികയായി സയേഷ അഭിനയിക്കേണ്ടതായിരുന്നു. വിജയ് സേതുപതി നായകനായി ചിത്രീകരണം നടക്കുന്ന ജൂങ്കയിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് .

shortlink

Related Articles

Post Your Comments


Back to top button