CinemaIndian CinemaLatest NewsMollywoodWOODs

മോഹന്‍ലാലിന്റെ കുഞ്ഞാലി മരയ്ക്കാരെ പ്രിയദര്‍ശന്‍ ഉപേക്ഷിക്കാന്‍ കാരണം മമ്മൂട്ടി..!

 

മലയാള സിനിമയില്‍ രണ്ടു കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ലെന്നു സംവിധായകന്‍ പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലിമരയ്ക്കാരുടെ ചരിത്രം സിനിമയാക്കാനുള്ള ആലോചനയിലായിരുന്നു പ്രിയദര്‍ശന്‍. എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ ഒരു കുഞ്ഞാലി മരയ്ക്കാര്‍ ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരുക്കുന്ന ചിത്രം ഉപേക്ഷിക്കുകയാണെന്ന് പ്രിയദര്‍ശന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ഫോറം കേരളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രിയദര്‍ശന്റെ പ്രഖ്യാപനം.

കുഞ്ഞാലി മരക്കാര്‍,കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചരിത്ര സിനിമകള്‍ ആര്‍ക്കും ആലോചിക്കാവുന്നതാണ്, എന്നാല്‍ മമ്മൂട്ടി ചിത്രം ഉണ്ടെങ്കില്‍ ഞാന്‍ കുഞ്ഞാലി മരിക്കാന്‍ ചെയ്യില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. നേരത്തേ ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ നായകനാക്കിയുള്ള അടുത്ത മലയാള ചിത്രത്തിനായി കുഞ്ഞാലി മരയ്ക്കാരുടെ ചരിത്രം പരിഗണിക്കുന്നതായി പ്രിയദര്‍ശന്‍ പറഞ്ഞത്. എന്നാല്‍ മറ്റു പല ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ ചിത്രത്തിനായി 10 മാസത്തിലധികം സമയമെടുക്കുമെന്നും അതിനു ശേഷം മാത്രമേ തിരക്കഥയിലേക്ക് കടക്കൂവെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button