CinemaMollywoodNEWS

മമ്മൂട്ടിക്കും മോഹന്‍ലാലിനും മുന്‍പേ ദുല്‍ഖര്‍ ‘ആ’ സൂപ്പര്‍ താരവുമായി സിനിമ ചെയ്യും!

ഒരു മമ്മൂട്ടി- ദുല്‍ഖര്‍ ചിത്രം പ്രതീക്ഷിച്ചിരിക്കുന്നവര്‍ നിരവധിയാണ് അത് പോലെ തന്നെ മോഹന്‍ലാലും ദുല്‍ഖറും ഒരു സിനിമയില്‍ ഒന്നിച്ചെത്തുന്നത് കാണാന്‍ കാത്തിരിക്കുന്നവരും ഏറെയാണ്‌. അങ്ങനെയുള്ള കൂട്ടുകെട്ടുകള്‍ മലയാളത്തില്‍ ഉണ്ടാകണമെന്നു ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്കിടയിലേക്കാണ് ദുല്‍ഖര്‍ മാറ്റൊരു സൂപ്പര്‍ താരവുമായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത എത്തിയത്. പ്രേം നസീറിനു ശേഷം മലയാളത്തിലെ നിത്യഹരിത നായകനായി വിശേഷിപ്പിക്കുന്ന ജയറാം ആണ് പുതിയ ദുല്‍ഖര്‍ ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തയ്യറെടുക്കന്നത്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം അഭിനയിക്കുന്നുവെന്ന വാര്‍ത്ത എല്ലാ ഓണ്‍ലൈന്‍ മീഡിയകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരും ചിന്തിക്കാത്ത ഈ കൂട്ടുകെട്ടില്‍ ഒരു സിനിമ വരുന്നുവെന്ന വാര്‍ത്ത മലയാള സിനിമയെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു. ഫുള്‍ എന്റര്‍ടെയ്ന്‍മെന്‍റ് മൂഡില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഹ്യൂമറിനാകും കൂടുതല്‍ പ്രാധാന്യം നല്‍കുക. വാണിജ്യപരമായി വലിയ സാധ്യതയുള്ള ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്നാണ് വിവരം. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ ബോക്സോഫീസ്‌ ഹിറ്റുകള്‍ എഴുതിയ വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് ടീമിന്റെ മൂന്നാമത് ചിത്രമാണിത്.

shortlink

Related Articles

Post Your Comments


Back to top button