CinemaMollywoodNEWS

മോഹന്‍ലാലിന്‍റെ ‘പിന്‍ഗാമി’ വീണ്ടും!

പിന്‍ഗാമി വീണ്ടും എത്തുകയാണെങ്കില്‍ അതൊരു ആവേശം തന്നെയാണ്. പുതിയ പിന്‍ഗാമി എത്തുന്നത് പോസ്റ്ററിന്റെ രൂപത്തിലാണെന്ന് മാത്രം. രഘുനാഥ് പലേരിയുടെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ പിന്‍ഗാമി ഒരു ഓര്‍മ്മപ്പെടുത്തലാണ്, നല്ല മലയാള സിനിമയുടെ ഓര്‍മ്മപ്പെടുത്തല്‍, ആ ഓര്‍മകളിലേക്ക് വീണ്ടും കൂട്ടിക്കൊണ്ടു പോകുന്നതാണ് പിന്‍ഗാമിയുടെ ഒരു പുത്തന്‍ പോസ്റ്റര്‍. അരുണ്‍ ചന്തു എന്ന ഡിസൈനര്‍ തയ്യാറാക്കിയിരുന്ന ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

കുമാരേട്ടന്റെയും, ക്യാപ്റ്റന്‍ വിജയ്‌ മേനോന്റെയും കഥ പറഞ്ഞ പിന്‍ഗാമി അന്ന് വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിനൊപ്പം പിന്‍ഗാമി റിലീസ് ചെയ്തതാണ് സത്യന്‍ അന്തിക്കാടിനും ടീമിനും തിരിച്ചടിയായത്. കുടുംബ പ്രേക്ഷകരുടെ ഹിറ്റ് സംവിധായകന്‍ ഫാമിലി+ആക്ഷന്‍ സംയോജിപ്പിച്ച് സ്ക്രീനില്‍ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് അതത്ര ദഹിച്ചില്ല. രഘുനാഥ് പലേരിയുടെ കെട്ടുറപ്പുള്ള തിരക്കഥ മനോഹരമായ രീതിയില്‍ സത്യന്‍ അന്തിക്കാട് ആവിഷ്കരിച്ചിട്ടും ‘പിന്‍ഗാമി’ ബോക്സോഫീസില്‍ പരാജയം ഏറ്റുവാങ്ങി.

shortlink

Related Articles

Post Your Comments


Back to top button