CinemaGeneralKollywoodLatest NewsMollywoodNEWSTollywoodWOODs

പ്രചരിക്കുന്ന ആ ദൃശ്യങ്ങളുമായി ഒരു ബന്ധവുമില്ല; കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ താര സുന്ദരി കീര്‍ത്തി സുരേഷിനു സിനിമാ ചിത്രീകരണത്തിനിടെ പരിക്കു പറ്റിയെന്ന തരത്തില്‍ കുറിച്ചു ദിവസങ്ങളായി ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചിരിക്കുന്നു. പഴയകാല നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന മഹാനടി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ കീര്‍ത്തി തെന്നി വീണെന്നും പരിക്കു പറ്റിയെന്നുമായിരുന്നു പ്രചരണങ്ങള്‍. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ പാറക്കെട്ടില്‍ കാല്‍വഴുതി വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാല്‍ അത് കീര്‍ത്തിയല്ലെന്നും മറ്റാരോ ആണെന്ന് നടിയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

‘കീര്‍ത്തി സുഖമായിരിക്കുന്നു. ആ പ്രചരിക്കുന്ന ദൃശ്യങ്ങളും കീര്‍ത്തിയുമായി ഒരു ബന്ധവുമില്ല. ആ വീഡിയോയില്‍ പരിക്കു പറ്റിവീഴുന്ന നടി കീര്‍ത്തിയല്ല. കീര്‍ത്തി ഷൂട്ടിങ് തിരക്കിലാണ്.’

മഹാനടിയില്‍ സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേശനെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലും തമിഴിലും ഒരുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button