BollywoodCinemaComing SoonKollywoodLatest NewsTollywood

ചാർളി ചാപ്ലിൻ ; പ്രഭുദേവയ്‌ക്കൊപ്പം ബോളിവുഡ് സുന്ദരി

തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന ചാർളി ചാപ്ലിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി വാർത്തകൾ വന്നിരുന്നു.ചിത്രത്തിൽ പ്രഭു ദേവയും നിക്കി ഗൽറാണിയും ഒരുമിക്കുന്നു എന്ന വാർത്തകൾക്ക് പുറമെ ഇപ്പോൾ ബോളിവുഡ് സുന്ദരി അദാ ശർമയും എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുങ്ക്,ഹിന്ദി സിനിമാ രംഗങ്ങളിൽ അറിയപ്പെടുന്ന പേരാണ് അദായുടേത്.മുൻപ് ചിമ്പുവിന്റെ ‘ഇത് നമ്മ ആള്’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ അദാ എത്തിയിരുന്നു.എന്നാൽ തമിഴിലെ ഒരു മുഴു നീള വേഷം ഇതാദ്യമായാണ് അദായെ തേടിയത്തുന്നത്. അതുകൊണ്ടു തന്നെ അദായെ സംബന്ധിച്ചിടത്തോളം ഈ വേഷം ഏറെ പ്രധാനപ്പെട്ടത് തന്നെ.

shortlink

Related Articles

Post Your Comments


Back to top button