CinemaMollywoodNEWS

സൂപ്പര്‍ താരത്തിന്‍റെ സിനിമയില്‍ മറ്റൊരു സൂപ്പര്‍ താര പുത്രന്‍ എത്തുമ്പോള്‍!

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘മാസ്റ്റര്‍ പീസി’ന്‍റെ മറ്റൊരു പോസ്റ്റര്‍കൂടി പുറത്തെത്തിയിരിക്കുകയാണ്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന്റെ കഥാപാത്രം എന്തെന്ന് വ്യക്തമാക്കുന്ന പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. ഒരു കോളേജ് വിദ്യാര്‍ഥിയുടെ വേഷത്തിലാണ് ഗോകുല്‍ സുരേഷ് ചിത്രത്തിലെത്തുക. ചിത്രത്തിന്റെ കഥയുടെ ഗതി നിര്‍ണയിക്കുന്ന മര്‍മ്മ പ്രധാനമായ ഒരു റോളിലാണ് ഗോകുല്‍ സുരേഷ് അഭിനയിക്കുക.

ഒരു സൂപ്പര്‍ താരത്തിനൊപ്പം, മറ്റൊരു സൂപ്പര്‍താരത്തിന്റെ പുത്രന്‍ ആദ്യമായി ഒന്നിച്ചെത്തുന്നുവെന്ന പ്രത്യേകതയും മാസ്റ്റര്‍ പീസിനുണ്ട്. ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനടക്കം വലിയ താരനിരയാണ് അഭിനയിക്കുന്നത്. കോളേജ് അദ്ധ്യാപകനായ ‘എഡ്ഡി’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് മാസ്സര്‍ പീസ്‌ . രാജാധി രാജയായിരുന്നു അജയ് വാസുദേവിന്റെ ആദ്യ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button