CinemaComing SoonLatest NewsMollywood

മുണ്ടയ്ക്കൽ ശേഖരൻ വീണ്ടും മലയാളത്തിൽ

ലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രങ്ങളാണ് ദേവാസുരം, രാവണപ്രഭു എന്നിവ.ആ ചിത്രങ്ങളിലെ മുണ്ടയ്ക്കൽ ശേഖരനെ അത്രവേഗം മലയാളികൾക്ക് മറക്കാനാവില്ല.ആ വേഷം അവതരിപ്പിച്ച തമിഴ് നടൻ നെപ്പോളിയന്‍ ദീർഘ നാളത്തെ ഇടവേളകൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.

നവാഗതനായ സുന്ദര്‍ എല്ലാര്‍ സംവിധാനം ചെയ്യുന്ന ‘ഐന’യിലൂടെയാണ് താരം വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്.പ്രശസ്ത തെന്നിന്ത്യന്‍ താരം നന്ദിനിയാണ് ചിത്രത്തില്‍ നായിക.’ഐന’യുടെ ചിത്രീകരണം ഇടുക്കിയിലെ രാമയ്ക്കല്‍മേടില്‍ ആരംഭിച്ചു.ജീവന്‍, സിദ്ധാര്‍ത്ഥ്, അനോജ്, ലാബീസ്, സ്വാസിക, അഞ്ജന വിജയന്‍, സീമ ജി. നായര്‍, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

സെല്ലുലോയിഡ് സിനിമാസിന്റെ ബാനറില്‍ എം. അബ്ദുള്‍ വദൂദ് നിര്‍മ്മിക്കുന്ന ‘ഐന’യുടെ ഛായാഗ്രഹണം പ്രശാന്ത് ബാബുവാണ് നിര്‍വഹിക്കുന്നത്.ബി. കെ ഹരിനാരായണന്‍, ഹസീന.എസ് കാനം, വൈര ഭാരതി എന്നിവരുടെ വരികള്‍ക്ക് അജിത് സുകുമാരന്‍, ശങ്കര്‍ റാം എന്നിവര്‍ സംഗീതം നല്‍കുന്നു.

shortlink

Related Articles

Post Your Comments


Back to top button