CinemaGeneralMollywoodNEWS

വിനീത് ശ്രീനിവാസനും സുരാജിനും ബുദ്ധിമുട്ടായ കാര്യം നിങ്ങള്‍ക്ക് കഴിയുമോ?ചാന്‍സുമായി വിനീത്

വിനീത് ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ്‌ ‘ആന അലറലോടലറല്‍’. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിലായ ‘ആന അലറലോടലറല്‍’ എന്നത് തെറ്റ് കൂടാതെ കൂടുതല്‍ നേരം പറയുക എന്നതാണ് മത്സരം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനവും നല്‍കുന്നുണ്ട്. ഫേസ്ബുക്ക് ലൈവിലൂടെ വിനീത് ശ്രീനിവാസനാണ് ഈ വ്യത്യസ്ത മത്സരത്തെക്കുറിച്ചു പ്രേക്ഷകരോട് പങ്കുവച്ചത്. സുരാജ് വെഞ്ഞാറമൂട് ഉള്‍പ്പടെയുള്ള ചിത്രത്തിലെ എല്ലാ താരങ്ങളും ‘ആന അലറലോടലറല്‍’ എന്ന് പറയാന്‍ ശ്രമം നടത്തുന്നതാണ് വീഡിയോയുടെ തുടക്കം. ഒടുവില്‍ വിനീത് ശ്രീനിവാസന്റെ ഊഴമെത്തുകയും അദ്ദേഹം അത് പറയാന്‍ ശ്രമിച്ചു പരാജയപ്പെടുകയും ചെയ്യുന്നു. പിന്നീടു മത്സര രീതിയെക്കുറിച്ചു വിനീത് ശ്രീനിവാസന്‍ വീഡിയോയില്‍ ഇങ്ങനെ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button