Latest NewsMollywood

‘ജയന്‍റെ ഓര്‍മ്മകള്‍ക്ക് 37 വയസ്സ്’

ലയാള ചലച്ചിത്ര ലോകത്തുനിന്ന് മണ്‍മറഞ്ഞിട്ട് മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളിയുടെ മനസ്സില്‍ സാഹസികതയുടെയും പൗരുഷ ഗാംഭീര്യത്തിന്‍റെയും പ്രതീകമാണ് നടന്‍ ജയന്‍.

15 വര്‍ഷത്തെ നേവി ജീവിതത്തിന് ശേഷം സ്വയം വിരമിച്ചാണ് കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ സിനിമയിലെത്തിയത്. 1974ല്‍ ശാപമോഷം എന്ന ചിത്രത്തിലെ ചെറുവേഷത്തിലാണ് തുടക്കം. കാല്‍പ്പനിക ഭാവരീതികളും ശൈലിയുമായി നസീറും വൈകാരിക മൂര്‍ച്ചയുള്ള കഥാപാത്രങ്ങളിലൂടെ സത്യനും തിര വാണിരുന്ന കാലത്താണ് കരുത്തിന്‍റെയും സാഹസികതയുടെയും ശൈലീകൃത അഭിനയത്തിന്‍റെ യും വശ്യതയാലാണ് ജയന്‍ ആസ്വാദകരെ ഹരം കൊള്ളിച്ചത്. ശരപഞ്ജരമാണ് ജയന് വഴിത്തിരിവായ ചിത്രം. അങ്ങാടി, കഴുകന്‍,മീന്‍, നായാട്ട്, കാന്തവലയം,കരിമ്പന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ ആദ്യ സൂപ്പര്‍താരവുമായി ജയന്‍.

ജയന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, രാഘവന്‍, വിന്‍സെന്റ്, സുധീര്‍, മോഹന്‍, രവികുമാര്‍, കമല്‍ഹാസന്‍ എന്നിങ്ങനെ അന്ന് നായകവേഷം കെട്ടിയിരുന്നവരുടെയെല്ലാം പ്രതിനായകനായിരുന്നു ജയന്‍. പക്ഷെ, ജയന്‍റെ വില്ലന്മാര്‍ പലപ്പോഴും പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. അത് ജയന്‍റെ പ്രത്യേക രീതിയിലുള്ള അഭിനയശൈലികൊണ്ടും ഡ്യൂപ്പില്ലാതെ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുന്നതുകൊണ്ടുമായിരുന്നു. വില്ലനായും ഉപനായകനായും തുല്യപ്രാധാന്യമുള്ള വേഷങ്ങളിലും ജയന്‍ എന്നോടൊപ്പം അഭിനയിച്ചിട്ടുണ്ട്. വേഷം എത്ര ചെറുതായാല്‍പ്പോലും അതിന് അതിന്‍റെ തായ ഒരു മിഴിവ് നല്‍കാന്‍ ജയന്‍ എപ്പോഴും ശ്രദ്ധിച്ചു.

1980 നവംബര്‍ 16ന് കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ഷോളാവാരത്ത് വച്ചാണ് ജയന്‍റെ മരണം. ആദ്യ ടേക്കില്‍ തന്നെ സംവിധായകന്‍ ഓക്കെ പറഞ്ഞ സംഘട്ട രംഗം വീണ്ടും ചിത്രീകരിക്കാന്‍ ജയന്‍ ആവശ്യപ്പെടുകയായിരുന്നു. പറന്നുയരുന്ന ഹെലികോപ്ടറിലേക്ക് ബൈക്കില്‍ നിന്ന് ചാടിപ്പിടിക്കുകയും വില്ലനെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന രംഗമാണ് ഡ്യൂപ്പില്ലാതെ ജയന്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങിയത്. റീ ടേക്കിനിലെ ഹെലികോപ്ടറിന്‍റെ ബാലന്‍സ് തെറ്റി കോപ്ടര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. 37 ചിത്രങ്ങളിലേക്ക കരാര്‍ ചെയ്യപ്പെട്ടിരിക്കെയായിരുന്നു ജയന്‍റെ മരണം. മലയാള സിനിമയെ ഏറ്റവുമധികം വേദനിപ്പിച്ച അപ്രതീക്ഷിത വിയോഗങ്ങളിലൊന്നുമാണ് ജയന്‍റെതാണ്.

shortlink

Related Articles

Post Your Comments


Back to top button