CinemaGeneralMollywoodNEWSWOODs

മികച്ച സഹനടനുള്ള പുരസ്കാരം; പ്രതികരണവുമായി മോഹന്‍ലാല്‍

മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ പല തവണ സ്വന്തമാക്കിയ നടന്‍ മോഹന്‍ലാലിനു ആന്ധ്രാ പ്രദേശ് സര്‍ക്കാറിന്റെ നന്ദി അവാര്‍ഡ്. ജനതാ ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. ഈ പുരസ്കാരത്തിന് നന്ദി അറിയിച്ച്‌ നടന്‍ മോഹന്‍ലാല്‍. തന്‍റെ ഫേസ് ബുക്ക് പേജിലൂടെയാണ് താരം നന്ദി അറിയിച്ചത്.

‘മികച്ച സഹനടനായി തന്നെ തിരഞ്ഞെടുത്തതിന് ആന്ധ്ര സര്‍ക്കാറിനും അവിടുത്തെ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. അവിടുത്തെ ജനങ്ങള്‍ തന്ന സ്നേഹവും അംഗീകാരവും എന്നെ അതിശയിപ്പിച്ചു. ചിത്രത്തിന്‍റെ സംവിധായകന്‍ കൊരട്ടാല ശിവ, മൈത്രി മൂവി, ഛായാഗ്രാഹകന്‍ തിരു, ജൂനിയര്‍ എന്‍ ടി ആര്‍ തുടങ്ങി സിനിമയുടെ എല്ലാം അംഗങ്ങള്‍ക്കും തന്‍റെ നന്ദി അറിയിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍, എന്‍.ടി. രാമറാവു ജൂനിയര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊരടാല ശിവ സംവിധാനം ചെയ്ത ചിത്രമാണ്‌ ജനതാ ഗാരേജ്. ചിത്രത്തിലെ പ്രകടനത്തിന് ജൂനിയര്‍ എന്‍ ടി ആറിനു മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button