BollywoodCinemaGeneralLatest NewsNEWSWOODs

പത്മാവതിയുടെ റിലീസ് മാറ്റിവച്ചു

വിവാദങ്ങള്‍ക്കിടയില്‍ പത്മാവതിയുടെ റിലീസ് മാറ്റിവച്ചു. സംവിധായകന്‍ സഞ്ജയ്‌ ലീലാ ബന്സാലിയാണ് റിലീസ് മാറ്റിവച്ച വിവരം അറിയിച്ചത്. പ്രതിഷേധങ്ങളെ തുടര്‍ന്നാണ്‌ ചിത്രത്തിന്‍റെ റിലീസ് മാറ്റിയതെന്നും പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രജപുത്ര രാജ്ഞി റാണി പത്മാവതിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് നേരെ രജപുത് കര്ണിസേന ഭീഷണിയുമായി രംഗത്ത് എത്തിയിരുന്നു. കൂടാതെ ചിത്രം റിലീസ് ചെയ്യുന്ന ദിവസം ഭാരത് ബന്ദിനും ആഘ്വാനം ഉണ്ടായിരുന്നു. റിലീസ് ചെയ്യുകയാണെങ്കില്‍ തിയേറ്ററുകള്‍ കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയ പ്രതിശേടക്കാര്‍ ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ കാണിച്ച തിയേറ്റര്‍ തകര്‍ത്തിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യില്ലായെന്നു സംവിധായകന്‍ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button