BollywoodCinemaGeneralIndian CinemaMovie GossipsNEWSWOODs

സിനിമ തുടങ്ങിയപ്പോള്‍ അവരുടെ മട്ടുമാറി; നിര്‍മ്മാതാവിനെതിരെ ആരോപണവുമായി നടി രംഗത്ത്

സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ അസ്കര്‍ 2വിലൂടെ ശ്രദ്ധേയയായ നടി സറീന്‍ ഖാന്‍ നിര്‍മ്മാതാവിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

അക്‌സറിനായി ആദ്യം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചപ്പോള്‍ പറഞ്ഞതായിരുന്നില്ല ചിത്രീകരിച്ചതെന്നു ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹേറ്റ് സ്‌റ്റോറി 3 പോലൊരു ചിത്രമല്ല അസ്കര്‍ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. പക്ഷെ സിനിമ തുടങ്ങിയപ്പോള്‍ അവരുടെ മട്ടുമാറി. ചുംബനരംഗങ്ങളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയും വസ്ത്രങ്ങളുടെ ഇറക്കം കുറയ്ക്കുകയും ചെയ്തു കൊണ്ട് മസാല ചേര്‍ക്കുകയായിരുന്നുവെന്നും നടി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button