Latest NewsMollywood

‘ഇത് ഓടിയനല്ല’ ; വ്യാജ ചിത്രത്തിനെതിരെ സംവിധായകൻ

ലയാളത്തിന്‍റെ സൂപ്പർ സ്റ്റാർ മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തിൽ അതിഗംഭീര മേക്ക് ഓവറുമായി മോഹന്‍ലാല്‍ എത്തുന്നത്. മുപ്പതുകാരനായ മാണിക്യനായാണ് ചിത്രത്തിന്‍റെ മൂന്നാം ഷെഡ്യൂളില്‍ ലാല്‍ എത്തുന്നത്.

എന്നാല്‍ ഒടിയന്‍ ലുക്കെന്ന രീതിയില്‍ മോഹന്‍ലാലിന്‍റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. നില ഷര്‍ട്ട് ധരിച്ച് മോഹന്‍ലാല്‍ ഒടിയന് വേണ്ടി രൂപമാറ്റം വരുത്തിയ ചിത്രമാണിതെന്ന വ്യാജേനയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

എന്നാല്‍ ഈ ചിത്രം കാസനോവ എന്ന സിനിമയിലെ ആണെന്നും സിനിമയുടെ മൂന്നാം ഷെഡ്യൂല്‍ കഴിഞ്ഞ ദിവസം തുടങ്ങിയെന്നും മോഹന്‍ലാല്‍ ക്യൂട്ട് ലുക്കില്‍ ഡിസംബര്‍ അഞ്ചിന് ജോയിന്‍ ചെയ്യുമെന്നുമാണ് സംവിധായകന്‍ ട്വിറ്ററിലൂടെ അറിയിച്ചത്

shortlink

Related Articles

Post Your Comments


Back to top button