CinemaGeneralLatest NewsMollywoodNEWSWOODs

‘ശ്രീഹള്ളി’ ചിത്രത്തിനായി യേശുദാസ് ആലപിച്ച മനോഹര ഗാനം; ഇന്ന് വൈകുന്നേരം അഞ്ചു മണിയ്ക്ക്

 

”ശ്രീഹള്ളി” ഈ പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുക മോഹന്‍ലാലിന്റെ ഹിറ്റ്‌ ഡയലോഗ് ആയിരിക്കും. ചിരിയുടെ ഉത്സവം തീര്‍ക്കാന്‍ പൂർണമായും നവാഗത കൂട്ടായ്മയിൽ സൗഹൃദവും പ്രണയും ചാലിച്ചുകൊണ്ട് ശ്രീഹള്ളി എന്ന പേരിൽ ഒരു ചിത്രമെത്തുകയാണ്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പുതു മുഖങ്ങൾ നിറഞ്ഞ ചിത്രമാണ് ഇത്.

ഈ ചിത്രത്തിനു വേണ്ടി ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ആലപിച്ച മനോഹര ഗാനം ഇന്ന് റിലീസ് ചെയ്യുകയാണ്. വൈകുന്നേരം അഞ്ചു മണിയ്ക്ക് ഈസ്റ്റ്‌ കോസ്റ്റ് യുടൂബ് ചാനലിലൂടെ ഗാനം പുറത്തിറങ്ങും. ഈ വര്ഷം ദാസേട്ടന്‍ പാടിയ നാലുഗാനങ്ങളില്‍ ഒന്നാണ് ആസ്വാദക അരികിലേയ്ക്കെത്തുന്നത്.

അപ്പ ക്രിയേഷന്‍സിന്റെ ബാനറില്‍ നവാഗതനായ സച്ചിന്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രീഹള്ളി. സന്തോഷ് കിഴാറ്റൂര്‍, വിനോദ് കോഴിക്കോട്, ജയരാജന്‍ ഡൊമിനിക്, ഗ്രീഷ്മ ഭാനുപ്രകാശ്, ആതിര എന്നിവരോടൊപ്പം ബാലതാരങ്ങളായ വി.പി. റോഷന്‍, അമല്‍, സിദ്ധേന്ദ്ര ചൊക്കലിംഗം, തന്മയ് വിശ്വനാഥന്‍, ശംഭു, ദേവാമൃത്, മുഹമ്മദ് സിനാല്‍, ശിവലയ എന്നിവരും വേഷമിടുന്നു. രാധാകൃഷ്ണന്‍ തെച്ചിക്കാട് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രൂപേഷ് കല്ലിങ്ങല്‍ എഴുതുന്നു.

 

shortlink

Related Articles

Post Your Comments


Back to top button