CinemaGeneralKollywoodLatest NewsNEWSWOODs

ഞങ്ങള്‍ ആ പണം തരാതെ ഒളിച്ചോടുകയില്ല; വിശാല്‍

കൊള്ള പലിശയുടെ ഇരയായി ഒരു നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തതോടെ തമിഴ് സിനിമാ മേഖലയില്‍ വിവാദങ്ങളും ശക്തമായി. ചിത്രം സൂപ്പര്‍ഹിറ്റ് ആകുമെന്ന് പ്രതീക്ഷിച്ചു സിനിമ നിര്‍മ്മിക്കാന്‍ ഇറങ്ങുകയും വന്‍ ചിലവില്‍ പൂര്‍ത്തിയാകുന്ന ചിത്രം പ്രതീക്ഷിച്ച ലാഭം കിട്ടാതെ വരുകയും ചെയ്തതോടെ ആത്മഹത്യ ചെയ്യേണ്ടി വന്നിരിക്കുകയാണ് നിര്‍മാതാവ് അശോക് കുമാറിനു. അശോകിന്റെമരണം തമിഴ് സിനിമയെ രണ്ട് ചേരിയാക്കി മാറ്റിയിരിക്കുകയാണ്. അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി അന്‍പുചെഴിയാനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കടുത്ത മാനസിക പീഡനം അനുഭവിച്ചത് കൊണ്ടാണ് മരണത്തെക്കുറിച്ച്‌ ആലോചിച്ചതെന്നും എല്ലാവരും മാപ്പ് തരണമെന്നും അശോക് കുറിച്ചു.

തമിഴ് സിനിമയിലെ പല പ്രമുഖ നിര്‍മാതാക്കളുടെയും സാമ്പത്തിക ശ്രോതസ്സ് അന്‍പുചെഴിയാനാണ്. അതുകൊണ്ട് തന്നെ ഒരു വിഭാഗം അദ്ദേഹത്തെ അനുകൂലിച്ചും മറ്റൊരു വിഭാഗം പ്രതികൂലിച്ചും രംഗത്ത് എത്തിക്കഴിഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അശോകിന്റെ മരണം അത്മഹത്യയല്ല കൊലപാതകമാണെന്നും മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടന്ന് പിടികൂടാന്‍ പോലീസ് സന്നദ്ധത കാണിക്കണമെന്നും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ അധ്യക്ഷന്‍ വിശാല്‍ ആവശ്യപ്പെട്ടു. ‘ഞാന്‍ സമ്മതിക്കുന്നു, ഭൂരിഭാഗം നിര്‍മാതാക്കളും പലിശയ്ക്ക് പണം വാങ്ങിയിട്ടാണ് സിനിമ എടുക്കുന്നത്. പക്ഷേ ഭീഷണിവേണ്ട. ഞങ്ങള്‍ ആ പണം തരാതെ ഒളിച്ചോടുകയില്ല. പാര്‍ത്ഥിപന്‍, ഗൗതം മേനോന്‍ പിന്നെ ഞാനും ഇത്തരത്തില്‍ പണം വാങ്ങിയിട്ടുണ്ട്. കള്ളപ്പലിശക്കാരെ പിന്തുണയ്ക്കുന്ന എതെങ്കിലും രാഷ്ട്രീയ പ്രതിനിധി തമിഴ്നാട്ടില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ വെറുതെ വിടില്ല. നിര്‍മാതാക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് പ്രൊഡ്യൂസേഴ്സ് ആണ്. ദുര്‍ഘട സമയങ്ങളില്‍ ആരും ഞങ്ങളെ സമീപിക്കാന്‍ മടിയ്ക്കരുത്’- വിശാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button