CinemaIndian CinemaLatest NewsMollywoodWOODs

ജയസൂര്യ വാക്കുപാലിച്ചു; ഗോകുല്‍ ഇനി സിനിമയിലേയ്ക്ക്

ടെലിവിഷന്‍ ചാനല്‍ പ്രോഗ്രമിലൂടെ പ്രേക്ഷക പ്രിയങ്കരനായി മാറിയ ഗോകുല്‍ രാജ് സിനിമയില്‍ പാടാന്‍ അവസരം. കോമഡി ഉത്സവം എന്ന ചാനല്‍ പരിപാടിയില്‍ പരിചപ്പെട്ട ഗോകുല്‍ രാജ് എന്ന കൊച്ചുമിടുക്കന് തന്റെ സിനിമയില്‍ പാടാന്‍ അവസരമൊരിക്കിയിരിക്കുകയാണ് നടന്‍ ജയസൂര്യ. അന്ധതയെന്ന വൈകല്യത്തെ പാട്ടിലൂടെ മറികടന്ന ഗോകുലിന്റെ കഴിവ് തിരിച്ചറിഞ്ഞ താരം കണ്ട് വേദിയില്‍ വെച്ചു തന്നെ അവസരം നല്‍കാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. കൂടാതെ സിനിമയിലേയ്ക്ക് തിരഞ്ഞെടുത്ത വിവരം ഫേസ് ബുക്കിലൂടെ പങ്കുവച്ചു

നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന ഗബ്രി എന്ന ചിത്രത്തിലാണ് ഗോകുല്‍ രാജിന് പാടാന്‍ അവസരം നല്‍കിയിരിക്കുന്നത്. ഇക്കാര്യം ജയസൂര്യ തന്നെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ജയസൂര്യയുടെ വാക്കുകള്‍:

‘രാജേഷ് ജോര്‍ജ്ജ് കുളങ്ങര’ നിര്‍മ്മിച്ച് നവാഗതനായ ‘സാംജി ആന്റണി ‘ സംവിധാനം ചെയ്യുന്ന, ഞാന്‍ നായകനായി എത്തുന്ന ‘ ഗബ്രി’ എന്ന ചിത്രത്തിലേയ്ക്ക്, കോമഡി ഉത്സവത്തില്‍ വെച്ച് ഞാന്‍ പരിചയപ്പെട്ട ‘ഗോകുല്‍ രാജ്’ എന്ന കൊച്ചു മിടുക്കനേയും സിനിമ ലോകത്തേയ്ക്ക് എത്തിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ… ഗോകുലാണ് ചിത്രത്തിലെ ഒരു ഗാനം ആലപിക്കുന്നത്…

shortlink

Related Articles

Post Your Comments


Back to top button