CinemaMollywoodNEWS

വിനയന്‍ താരമാക്കിയ ആ നടന്‍ അദ്ദേഹത്തിനൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും!

മലയാളത്തില്‍ ഒട്ടേറെപ്പേരെയാണ് വിനയന്‍ മുഖ്യധാര സിനിമയിലേക്ക് എത്തിച്ചത്, വിനയന്‍ മലയാളത്തിനു പരിചയപ്പെടുത്തിയ എല്ലാ നടന്മാരും പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടിയവരാണ്. ഗിന്നസ് പക്രു എന്ന കലാകാരന്‍റെ പേരിനു മുന്നില്‍ ഗിന്നസ് എന്ന പേര് ലഭിക്കാന്‍ കാരണക്കാരനും വിനയനാണ്. ‘അത്ഭുത ദ്വീപ്‌’ എന്ന ചിത്രത്തില്‍ ഗിന്നസ് പക്രുവിനെയാണ് വിനയന്‍ കേന്ദ്രകഥാപാത്രമാക്കിയത്, വര്‍ഷങ്ങള്‍ക്ക് ശേഷം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ വീണ്ടും വിനയന്‍ ചിത്രത്തില്‍ അഭിനയിക്കുകയാണ് പക്രു. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് പക്രു അഭിനയിക്കുക. വിനയന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം ഗിന്നസ് പക്രു ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments


Back to top button