CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

സിനിമയിലെ സ്ത്രീകളുടെ സുരക്ഷാ പ്രശ്നത്തിന് ഓള്‍ കേരള മാക്ട ഫെഡറേഷന്‍ ഫൈറ്റേഴ്സ് യൂണിയന്റെ പുതിയ പരിഹാര മാർഗ്ഗം

മലയാള സിനിമാ ലോകത്ത് പുതിയ മാറ്റത്തിന് തുടക്കം.കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തോടെ സിനിമയിലെ സ്ത്രീകളും സുരക്ഷിതരല്ലെന്നു ബോധ്യമായി. അതുകൊണ്ട അവരുടെ സുരക്ഷയ്ക്കായി ആയോധന കലകളും അഭ്യാസ മുറകളും അറിയാനാവുന്ന സ്ത്രീകളെ ചുമതലപ്പെടുത്താൻ തീരുമാനം. സിനിമയിലെ സ്ത്രീകളുടെ സുരക്ഷാ പ്രശ്നത്തിന് ഓള്‍ കേരള മാക്ട ഫെഡറേഷന്‍ ഫൈറ്റേഴ്സ് യൂണിയന്റെയാണ് ഈ പുതിയ പരിഹാര മാർഗ്ഗം.

കളരി, ജൂഡോ, കരാട്ടെ തുടങ്ങിയ ആയോധന കലകള്‍ക്കൊപ്പം ഡ്രൈവിങ്ങും കൂടി പഠിച്ചുള്ള സ്ത്രീകളെയാവും രംഗത്തിറക്കുക. വീട്ടില്‍നിന്ന് ലൊക്കേഷനിലേക്ക് പോകുന്നതു മുതല്‍ തിരികെ വീട്ടിലെത്തും വരെ ഇവര്‍ സുരക്ഷയൊരുക്കും. നായികമാര്‍ ഹോട്ടല്‍ മുറിയില്‍ തങ്ങേണ്ടി വരുമ്ബോള്‍ മുറിക്കു പുറത്ത് ഇവരുണ്ടാകും. ആളെ തിരഞ്ഞെടുക്കുന്നതിലുമുണ്ട് മാനദണ്ഡങ്ങള്‍. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റെങ്കിലും കിട്ടിയ സ്ത്രീകള്‍ക്കു മാത്രമേ ഇതില്‍ അംഗങ്ങളാകാന്‍ സാധിക്കൂ. അതും ഫൈറ്റേഴ്സ് യൂണിയന്‍ ഒരുക്കുന്ന ആറു മാസത്തെ പരിശീലനത്തിനു ശേഷം മാത്രം. ഫൈറ്റേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. ശങ്കറും വനിതാ െഫെറ്റ് മാസ്റ്റര്‍ അച്ചു എന്നു വിളിക്കുന്ന ആശ ഡേവിഡുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 18 മുതല്‍ 40 വരെ പ്രായമുള്ള സ്ത്രീകളെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുക. ഇവര്‍ക്ക് പ്രത്യേകമായ യൂണിഫോമും ഫൈറ്റേഴ്സ് അസോസിയേഷന്‍ ഒരുക്കിയിട്ടുണ്ട്.

ഇനിമുതൽ വനിതാ കരിമ്പൂച്ചകളുടെ ഇടയിൽ വന്നിറങ്ങുന്ന നടിമാർ. കാര്‍ ഓടിക്കാനും ഇത്തരം ജീവനക്കാര്‍. മലയാള സിനിമാ രംഗത്ത് വരും ദിവസങ്ങളിലെ മാറ്റങ്ങളാകും ഇത്.

shortlink

Related Articles

Post Your Comments


Back to top button