CinemaGeneralIndian CinemaMollywoodNEWSWOODs

ജഗതി ശ്രീകുമാറിന് വേണ്ടി ചെയ്ത ഭാഗവതപാരായണം ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് നടന്‍ മനോജ്‌ കെ ജയന്‍

സിനിമയിലെ സൂപ്പര്‍താരമായി മാറുമ്പോഴും പല താരങ്ങള്‍ക്കും സിനിമയില്‍ നിന്നും ചില അനിഷ്ട സംഭവങ്ങള്‍ വേദനകള്‍ ആദ്യകാലങ്ങളില്‍ ഉണ്ടായിട്ടുണ്ടാകും. അത്തരം ഒരു വേദനിപ്പിക്കുന്ന ഒരുകാര്യം മനോജ്‌ കെ ജയന്‍ പങ്കുവയ്ക്കുന്നു. ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി സൂപ്പര്‍നൈറ്റ് പരിപാടിക്കിടയിലാണ് താരം സിനിമയില്‍ എത്തുന്നതിനു മുന്‍പുണ്ടായ ഒരു സംഭവം വെളിപ്പെടുത്തിയത്.

”ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നതിനിടയില്‍ ചിത്രഞ്ജലി സ്റ്റുഡിയോയില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനായി പോവുമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ടവരെയെല്ലാം കാണുക എന്ന ഉദ്ദേശത്തോടെയാണ് അവിടെ പോകുന്നത്. ഒരിക്കല്‍ സുഹൃത്ത് നാസറുമൊത്ത് ഊണ് കഴിക്കുന്നതിന് വേണ്ടി എത്തിയപ്പോഴാണ് സംവിധായകരായ സിദ്ദിഖിനെയും ലാലിനെയും പരിചയപ്പെട്ടത്. ഫാസിലിന്റെ അസോസിയേറ്റായി പ്രവര്‍ത്തിക്കുകയായിരുന്നു സിദ്ദിഖും ലാലും. ഊണ് കഴിഞ്ഞതിന് ശേഷം ഫാസിലിനെ പരിചയപ്പെടാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ എന്ഗോട്ടൊരു ശ്രദ്ധകിട്ടുമോ എന്നറിയാന്‍ അതിനിടയില്‍ ഒരു ശ്രമം നടത്തി. ഊണിനിടയില്‍ ഇടയ്ക്ക് വെറുതെ ഒരു മൂളിപ്പാട്ട് പാടി. അവര്‍ കേള്‍ക്കട്ടെയെന്ന് കരുതിയാണ് ഉറക്കെ പാടിയത്. ഇത് കൃത്യമായി അദ്ദേഹം ശ്രദ്ധിക്കുകയും ചെയ്തു.

ചക്രവര്‍ത്തിനി എന്ന ഗാനമായിരുന്നു താന്‍ പാടിയത്. ഇത് കേട്ടതോടെയാണ് ഫാസില്‍ അടുത്തെത്തി താന്‍ പാടുമോയെന്ന് തിരക്കി. ഇതോടെ തനിക്ക് സന്തോഷമായെന്നും പാടുമെന്നും ഫാസിലിനോടു പറഞ്ഞു. എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയാണെന്നും സിനിമയില്‍ ജഗതി ശ്രീകുമാറിന് വേണ്ടി ഭാഗവതപാരായണം നടത്താമോയെന്നും ഫാസില്‍ ചോദിച്ചു. ഇതോടെ സിനിമയില്‍ മുഖം കാണിക്കാനുള്ള അവസരം ചോദിക്കാതെ തേടി വന്നല്ലോയെന്ന സന്തോഷത്തിലായിരുന്നു താനെന്ന് മനോജ് കെ ജയന്‍ പറയുന്നു. നന്നായി റിഹേഴ്‌സല്‍ നടത്തിയതിന് ശേഷം ഭാഗവതപാരായണം മനോഹരമായി ചെയ്തു. എന്നിട്ടാണ് താന്‍ സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിയത്. പക്ഷെ ചിത്രത്തില്‍ ആ രംഗം ഉണ്ടായില്ല. പിന്നീടു ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറിനെ കണ്ടപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് തിരക്കി. ജഗതി ശ്രീകുമാറിന്റെ ശബ്ദവുമായി സാമ്യമില്ലാത്തതിനാല്‍ ആ രംഗം ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലയെന്നും പകരം എംജി രാധാകൃഷ്ണനെക്കൊണ്ട് ഭാഗവതപാരായണം ചെയ്യിക്കുകയായിരുന്നുവെന്നും അറിഞ്ഞു”.-  മനോജ്‌ കെ ജയന്‍പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button