Latest NewsMollywood

കഥാപാത്രങ്ങൾ എട്ടു മനുഷ്യരും രണ്ടു മൃഗങ്ങളും ;ചിത്രീകരണം കുഴിക്കുള്ളിൽ;മലയാളത്തിലൊരു വിസ്‌മയ ചിത്രം

ലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ ഒരുക്കിയ പത്മകുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ്‌ ‘ടെലിസ്കോപ്’.വ്യത്യസ്ത പ്രമേയം കൊണ്ടുവന്ന മൈ ലൈഫ് പാർട്ണർ’, ‘രൂപാന്തരം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിന്തകള്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ.

എട്ടു മനുഷ്യരും രണ്ടു മൃഗങ്ങളുമാണു കഥാപാത്രങ്ങൾ. ഇതിൽ ഒരു മൃഗം കുഴിക്കുള്ളിലും മറ്റൊന്നു പുറത്തുമാണ്.ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വർഷങ്ങൾക്കു മുമ്പ് ആരോ കുഴിച്ച 65 അടി ആഴമുള്ള കുഴിയാണ് ചിത്രീകരണത്തിന് ഉപയോഗിച്ചത്. കുഴി കാടും പടർപ്പും മൂടിക്കിടക്കുകയായിരുന്നു. എല്ലാം വെട്ടിത്തെളിച്ച ശേഷം ചിത്രീകരണം തുടങ്ങാനൊരുങ്ങുമ്പോൾ അടിയിൽ വായു സഞ്ചാരമില്ലെന്നു വ്യക്തമായി.

കുഴിക്കുള്ളിൽ കുപ്പിച്ചില്ല് ഉൾപ്പെടെ ഒരുപാട് അവശിഷ്ടങ്ങൾ. അതിനു മുകളിൽ നിന്ന് അഭിനയിക്കുക അസാധ്യം. തുടർന്ന് അവശിഷ്ടങ്ങൾക്കു 10 അടി മുകളിലായി ഇരുമ്പും പ്ലൈവുഡും ഉപയോഗിച്ചു പ്ലാറ്റ്ഫോം നിർമിച്ചു. അതോടെ കുഴിയുടെ ആഴം 55 അടിയായി. തുടർന്ന് ഓക്സിജൻ സിലിണ്ടറുകൾ കൊണ്ടുവന്ന് അകത്തേക്ക് കുഴലിലൂടെ പ്രാണവായു നൽകി. അതിനു ശേഷമാണു ചിത്രീകരണം ആരംഭിച്ചു.

ചിത്രത്തില്‍ ബാലാജി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്.ഒരു മണിക്കൂർ 35 മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഖ്യം.ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments


Back to top button