CinemaComing SoonKollywoodLatest News

വിശ്വരൂപം 2 ചിത്രത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു

മലഹാസൻ ചിത്രം വിശ്വരൂപം ടുവിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു.തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത് സെറ്റുകളിൽ നിന്ന് ഒരു ഫോട്ടോ കൂടി താരം പങ്കിട്ടിരുന്നു.ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലാണ് ചിത്രീകരണം.വിശ്വരൂപം 2, ഹിന്ദി വിശ്വരൂപം എന്നീ ചിത്രങ്ങൾക്കു വേണ്ടി കമലഹാസൻ ട്വിറ്ററിൽ അഭിനന്ദിച്ചു.

ഇന്ത്യയിലെ ലേഡി ഓഫീസർമാർക്ക് പരിശീലനം നൽകുന്ന ഏക അക്കാഡമിയാണിതെന്നും .അഭിമാനം തോന്നുവെന്നും ഞാൻ സ്ത്രീകൾക്ക് പ്രത്യേകിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട സ്ത്രീയായ ഇന്ത്യയ്ക്ക് വന്ദനം.ഇന്ത്യ മാ തുജേ സലാം”എന്നുമാണ് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചത്.

കമലഹാസന്റെ ഏറ്റവും വിശ്വരൂപമായ വിശ്വരൂപം 2 ഹിന്ദിയിലും ചിത്രീകരിക്കുന്നുണ്ട് . വിശ്വരൂപത്തിന്റെ ആദ്യ ഭാഗം നിരവധി വിവാദങ്ങൾക്ക് ശേഷം വൻ വിജയമായി മാറിയിരുന്നു.ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിക്കുന്നത് ഗിബ്രാനാണ്.ഈ സിനിമയുമായി വളരെ ശക്തമായ ഒരു ബന്ധമാണ് ഉള്ളതെന്നും .ജനങ്ങൾക്ക് എന്നെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയത് ഈ ചിത്രമാണെന്നും.വിശ്വരൂപം 1 കണ്ടപ്പോൾ അതിലെ സംഗീതം ഇഷ്ടപ്പെട്ടു, ഓരോ ആർട്ടിസ്റ്റിനെപ്പോലെ വ്യത്യസ്തമായി എങ്ങനെ ചെയ്യാൻ കഴിയുമെന്ന ആശയം തനിക്കും ഉണ്ടായിരുന്നു. അത് വിശ്വരൂപം 2 ൽ കൊണ്ടുവരാൻ ശ്രമിച്ചെന്നും ഗിബ്രാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button