CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

കാര്‍ത്തി സംവിധായകനാകുന്നു; നായകന്‍ സൂപ്പര്‍താരം

സഹസംവിധായകനായി സിനിമയില്‍ താരമായിമാറിയ നടനാണ് കാര്‍ത്തി. മണിരത്നത്തിന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് കാര്‍ത്തി പരുത്തിവീരനിലൂടെ നടനായി അരങ്ങേറിയത്. ഇപ്പോള്‍ തമിഴകത്തെ സൂപ്പര്‍താരമായി മരിയ കാര്‍ത്തി സ്വതന്ത്ര സംവിധായകന്‍ ആകുന്നുവെന്നു റിപ്പോര്‍ട്ട്. കാര്‍ത്തി തന്നെയാണ് തന്റെ സംവിധാന മോഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തില്‍ തമിഴകത്തെ സൂപ്പര്‍ ഹീറോ സൂര്യയെ നായകനാക്കി ആദ്യ ചിത്രം സംവിധാനം ചെയ്യാനാണത്രെ കാര്‍ത്തിയുടെ താല്‍പ്പര്യം. കാര്‍ത്തിയുടെ സഹോദരന്‍ കൂടിയാണ് സൂര്യ. സൂര്യ നായകനായ ആയുധ എഴുത്തില്‍ സഹ സംവിധായകനായി കാര്‍ത്തി മുന്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button