Latest NewsMollywood

‘പെട്ടന്ന് അദ്ദേഹം യാത്രയായപ്പോൾ ബാക്കിയായത് ആ മോഹമാണ്’ സംവിധായകന്റെ വെളിപ്പെടുത്തൽ

മിമിക്രി താരം അബിയുടെ മരണവാർത്ത മലയാളികൾക്ക് ഇപ്പോഴും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.പല സിനിമ പ്രവർത്തകർക്കും അബിയെക്കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.പുതുമുഖ സംവിധായകൻ ഒമർ ലുലു ഹാപ്പി വെഡിങ് എന്നൊരു ചിത്രത്തിൽ അബിക്ക് ഒരു തിരിച്ചു വരവ് നൽകിയിരുന്നു.ആ ചിത്രത്തിന് ശേഷം അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്താൻ സാധിച്ചുവെന്ന് ഒമർ പറഞ്ഞു.

”ഒരിക്കല്‍ അദ്ദേഹം വിളിച്ച് ഒരു സിനിമ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു. ഒരു തിരക്കഥയുണ്ട്. തനിയ്ക്കിനി ചെയ്യാനാവില്ല. ഒമര്‍ ചെയ്യാനാവുമോ എന്നു നോക്കണമെന്ന് പറഞ്ഞു.ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയായിരുന്നു. രോഗാതുരനായ അച്ഛനെ കാണാന്‍ വിദേശത്തുള്ള മകന്‍ തിരിച്ചുവന്ന് ഇരുവരും നടത്തുന്ന യാത്രയുമൊക്കെയായിരുന്നു ഇതിവൃത്തം. അതേക്കുറിച്ച് ഞങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ചില മാറ്റങ്ങള്‍ വരുത്തി തിരക്കഥ പൂര്‍ത്തിയാക്കാന്‍ ധാരണയായിരുന്നു. പിന്നീട് ഞാന്‍ ചങ്ക്‌സിന്റെ തിരക്കിലായിപ്പോയി.രോഗവും ബുദ്ധിമുട്ടുകളുമായി അദ്ദേഹം പ്രയാസപ്പെട്ടപ്പോഴും ആ സിനിമ മനസ്സിലുണ്ടായിരുന്നു.പെട്ടന്നുള്ള യാത്രയിൽ ബാക്കിയാകുന്നത് ആ മോഹമാണ് അദ്ദേഹത്തിന്റെയും എന്റെയും.”

 

shortlink

Related Articles

Post Your Comments


Back to top button