BollywoodGeneralNEWS

കങ്കണയുടെ വിമര്‍ശനത്തിന് സല്‍മാന്‍റെ മറുപടി ഇങ്ങനെ

ബോളിവുഡില്‍ സ്വജനപക്ഷപാതം ശക്തമാണെന്ന വാദവുമായി കങ്കണ നേരത്തെ രംഗത്തെത്തിയിരുന്നു. സല്‍മാനെതിരെയും, കരണ്‍ ജോഹറിനെതിരെയും പരസ്യമായ വിമര്‍ശനം താരം ഉന്നയിച്ചിരുന്നു, ഇപ്പോഴിതാ കങ്കണയ്ക്ക് മറുപടിയുമായി സല്‍മാനും രംഗത്തെത്തിയിരിക്കുകയാണ്.

കങ്കണ പറഞ്ഞപ്പോള്‍ മാത്രമാണ് സ്വജനപക്ഷപാതത്തിന്റെ അര്‍ഥം എന്താണെന്ന് മനസ്സിലാകുന്നതെന്ന് സല്‍മാന്‍ തിരിച്ചടിച്ചു, സിനിമയിലേക്ക് വരുന്ന ഒരു പുതിയ താരത്തെ ചിലപ്പോള്‍ മറ്റൊരു സീനിയര്‍ താരം പരിചയപ്പെടുത്തുന്നതാകും, പക്ഷെ ബോളിവുഡില്‍ നിലനില്‍ക്കണമെങ്കില്‍ കഠിനാധ്വാനവും ആത്മസമര്‍പ്പണവും തന്നെ വേണമെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button