CinemaGeneralLatest NewsMollywoodNEWSWOODs

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംജി ശ്രീകുമാറിന് അംഗീകാരം

മലയാളത്തിന്റെ പ്രിയ ഗായകന്‍ എംജി ശ്രീകുമാറിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അംഗീകാരം. സംഗീത മേഖലയില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാറിനെ ‘യുകെ എക്സലന്റ് ഇന്‍ മ്യൂസിക് അവാര്‍ഡ്’ നല്‍കിയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് ആദരിച്ചത്.

നവംബര്‍ 29 നായിരുന്നു ചടങ്ങ്. ബ്രിട്ടന്‍ പാര്‍ലമെന്റ് എംപി മാരായ മാര്‍ട്ടിന്‍ ഡേ, ക്രിസ് ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് എംജി ശ്രീകുമാറിന് പുരസ്കാരം സമ്മാനിച്ചത്.
ചടങ്ങില്‍ മലയാളത്തിലും ഇംഗ്ലീഷിലും സംസാരിച്ച ശ്രീകുമാര്‍, ‘മുകുന്ദേട്ട സുമിത്ര വിളിക്കുന്നു’ എന്ന ചിത്രത്തിലെ ‘ഓര്‍മ്മകള്‍ ഓടി കളിക്കുവാനെത്തുന്ന’ എന്ന ഗാനം ആലപിക്കുകയും ചെയ്തു. വിവിധ ഭാഷകളിലായി ഇതിനോടകം 3000ല്‍ അധികം ഗാനങ്ങളാണ് ആലപിച്ച എം.ജി.ശ്രീകുമാര്‍ രണ്ടു വട്ടം മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും മൂന്നു പ്രാവശ്യം സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button