BollywoodCinemaGeneralKollywoodLatest NewsMollywoodNEWSWOODs

തെന്നിന്ത്യന്‍ സിനിമയില്‍ ആക്ഷന്‍ താരമായി സണ്ണി ലിയോണ്‍

ബോളിവുഡ് താരം സണ്ണിലിയോണിന് തെന്നിന്ത്യയിലും ആരാധകര്‍ ഏറെയാണ്‌. ദക്ഷിണേന്ത്യയിലെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. സണ്ണി ലിയോണ്‍ ആദ്യമായി ശക്തമായ മുഴുനീള കഥാപാത്രവുമായി തെന്നിന്ത്യന്‍ സിനിമയിലെയ്ക്കെത്തുന്നു. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തും.

പുതിയ സിനിമയെക്കുറിച്ച് താന്‍ വളരെ ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണിലിയോണ്‍ പറഞ്ഞു. ഈ സിനിമ തന്‍റെ ജീവിതം മാറ്റി മറിക്കുമെന്ന് ചിലര്‍ പറയുന്നു. ഇത് വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കാണുന്നുള്ളുവെന്നും സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സണ്ണി ലിയോണ്‍ ഇക്കാര്യം പങ്കുവച്ചത്. ചിത്രത്തിന് പേരിട്ടിട്ടില്ല. വര്‍ഷങ്ങളായി താന്‍ ആക്ഷന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button