BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

ഷോയ്ക്കിടയില്‍ പൊട്ടിക്കരഞ്ഞ് കത്രീന കൈഫ്; കാരണം സല്‍മാന്‍ !!

ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച ബോളിവുഡ് താരം കത്രീന കൈഫിന്റെ കരച്ചിലും സല്‍മാന്റെ ചിരിപ്പിക്കാനുള്ള ശ്രമവുമാണ്. കഴിഞ്ഞ ദിവസം തങ്ങളുടെ പുതിയ ചിത്രമായ ടൈഗര്‍ സിന്ദാ ഹേയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു ഡാന്‍സ് റിയാലിറ്റി ഷോയായ ഡാന്‍സ് ചാമ്പ്യന്‍സിന്റെ സെറ്റില്‍ ഇരുവരും എത്തിയിരുന്നു. ഷോയ്ക്കിടയില്‍ സല്‍മാനെയും അണിയറപ്രവര്‍ത്തകരെയും ഞെട്ടിച്ച്‌കൊണ്ട് നായിക പൊട്ടിക്കരഞ്ഞത്.

പരിപാടിയ്ക്കിടെ ഒരു മത്സരാര്‍ത്ഥിയുടെ പ്രകടനം കണ്ടതോടെയായിരുന്നു കത്രീന കരഞ്ഞത്. സല്‍മാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ തേരേ നാമിലെ ഗാനത്തിന്റെ നൃത്താവിഷ്‌കരാമായിരുന്നു ഇത്. നഷ്ട പ്രണയത്തെ കുറിച്ചുള്ള നൃത്തം കണ്ടതോടെ കത്രീനയുടെ നിയന്ത്രണം വിടുകയായിരുന്നു. കത്രീന കരഞ്ഞതോടെ പരിപാടിയുടെ ഷൂട്ട് പത്തു മിനുറ്റോളം നിര്‍ത്തിവെക്കുകയും ചെയ്തു. കത്രീനയെ ചിരിപ്പക്കാനായി സല്‍മാന്‍ തന്റെ തന്നെ ചിത്രത്തിലെ ഗാനമായ ജഗ് ഗൂമേയായ്ക്ക് ചുവടുവെക്കുകയായിരുന്നു. ദില്‍ ദിവാനെ എന്ന ഗാനത്തിനും സല്‍മാന്‍ ഡാന്‍സ് ചെയ്തു. ഇതോടെ കത്രീനയുടെ മൂഡ് മാറുകയും ചിരിക്കുകയുമായിരുന്നു. പിന്നാലെ ഷോയിലെ മത്സരാര്‍ത്ഥികള്‍ക്കും ജഡ്ജസിനും സല്‍മാനുമൊപ്പം കത്രീന നൃത്തം ചെയ്യകയും ചെയ്തു

shortlink

Related Articles

Post Your Comments


Back to top button