Latest NewsMollywood

മോഹന്‍ലാലും പീറ്റര്‍ ഹെയ്‌നും വീണ്ടും ഒന്നിച്ചതിന്റെ കാരണം ഇതാണ്

ലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൽലാലിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ‘പുലി മുരുകൻ’.ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ‘ബാഹുബലി’ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ സംഘട്ടനങ്ങൾ ഒരുക്കിയ പീറ്റര്‍ ഹെയ്‌നാണ് പുലിമുരുകനിലൂടെ മലയാളികളുടെ മനം കവർന്നത്. മലയാളത്തിൽ മോഹന്‍ലാലും ഫൈറ്റര്‍ പീറ്റര്‍ ഹെയ്‌നും ഒത്തുച്ചേരുമ്പോള്‍ മലയാളികള്‍ക്ക് കിട്ടുന്ന പ്രേത്യേക സുഖാനുഭവമുണ്ട്.

ഇപ്പോള്‍ വീണ്ടും ഒടിയനില്‍ പീറ്റര്‍ ഹെയ്ന്‍ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ്. സംഘട്ടനങ്ങള്‍ അമാനുഷികമായി ചിത്രീകരിക്കപ്പെടുന്ന സിനിമയാണിത്. അഭിനയ കലയുടെ മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കേണ്ടി വരുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഈ ചിത്രത്തിലുണ്ട്. പീറ്റര്‍ ഹെയ്‌നിന്റെ അര്‍പ്പണബോധത്തോടെയുള്ള ആശയങ്ങളും മോഹന്‍ലാലിന്റെ പ്രകടനും ഈ ചിത്രത്തില്‍ ഏറെ അനിവാര്യമാണെന്ന് സംവിധായകന്‍ തന്നെ പറയുന്നു. അദ്ദേഹത്തിന്റെ സേവനം പ്രേക്ഷകരെ ഏറെ രസിപ്പിക്കുമെന്നും പറയുന്നു. ഇതു തന്നെയാണ് ഇരുവരും ഒന്നിക്കുന്നതിന്റെ രഹസ്യവും.

shortlink

Related Articles

Post Your Comments


Back to top button