BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

വാൻകൂവറിൽ അവാര്‍ഡ് നേടി ഇന്ത്യൻ ഷോർട്ട് ഫിലിം

 

വാൻകൂവർ ഗോൾഡൻ പാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഷോർട്ട് ഫിലിം അവാർഡ് സ്കൂൾ ബാഗ് എന്ന ചിത്രത്തിന്. പാകിസ്താനിലെ പെഷവാറിനെ അടിസ്ഥാനമാക്കി ധീരജ് ജിൻഡാൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ദ സ്കൂള്‍ ബാഗ്. “ഞങ്ങൾ സിനിമ നിർമ്മിക്കാൻ ഇറങ്ങിയപ്പോൾ, അത് നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. എന്നാല്‍ പിന്നീടു ശക്തമായ ഒരു വിശ്വാസം രൂപപ്പെടാൻ തുടങ്ങി, വാൻകൂവർക്ക് നന്ദി, “ജിൻഡാൽ പറഞ്ഞു. ലാഹോർ ഇന്റർനാഷനൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിലെ മികച്ച ഷോർട്ട് ഫിലിം അവാർഡും സ്കൂൾ ബാഗ് നേടി. സിൻസിനാറ്റിയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള അവാർഡ് ജിൻഡാലിന് ലഭിച്ചിട്ടുണ്ട്.

റസിദ ദുഗൽ അനു ചിത്രത്തില്‍ നായിക. ഏഴു വയസുള്ള ഒരു കുട്ടിയുടെയും അമ്മയുടെയും കഥയാണ്‌ ചിത്രം പറയുന്നത്

shortlink

Related Articles

Post Your Comments


Back to top button