CinemaMollywoodNEWS

ഒടിയന്‍ ലുക്ക് ; മോഹന്‍ലാലിനെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍ താരം

ഒടിയനിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്തെത്തിയതോടെ ആരാധകര്‍ ആവേശത്തിലാണ്. ഇരുപത് കിലോയോളം ശരീര ഭാരം കുറച്ച മോഹന്‍ലാല്‍ കൂടുതല്‍ സുന്ദരനായി കാണപ്പെടുന്നു എന്നാണ് പ്രേക്ഷക സംസാരം. ഒടിയനിലെ മോഹന്‍ലാലിന്‍റെ രൂപമാറ്റത്തെ പ്രശംസിച്ച് സൂപ്പര്‍ താരം രജനീകാന്ത് മോഹന്‍ലാലിനെ ഫോണില്‍ വിളിച്ചതായി ശ്രീകുമാര്‍ മേനോന്‍ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവേ വ്യക്തമാക്കി. ഒടിയന്റെ ലുക്ക് സ്വീകരിക്കപ്പെടുമോ എന്നുള്ള പേടിയും ആശങ്കയും ഇപ്പോള്‍ മാറിക്കിട്ടിയെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button