CinemaGeneralLatest NewsMollywoodNEWSWOODs

രാഷ്ട്രീയ സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ്: ലിസ്റ്റില്‍ നിന്ന് പേരൊഴിവാക്കണമെന്ന് ആഷിഖ് അബു

സനല്‍ കുമാര്‍ ശശിധരനെ വിമര്‍ശിച്ച്‌ സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷികിന്റെ വിമര്‍ശനം. സെക്സി ദുര്‍ഗക്ക് വേണ്ടി ഗോവയില്‍ സംസാരിച്ചവര്‍ക്ക് മാത്രം രാഷ്ട്രീയ സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സനല്‍കുമാര്‍ ശശിധരന്‍ തീരുമാനിച്ചതായി കാണുന്നു. സൂപ്പര്‍ ! ദയവായി നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റില്‍ നിന്ന് എന്റെ പേരൊഴിവാക്കണമെന്ന് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

സനല്‍ കുമാര്‍ ശശിധരന്‍റെ ഒഴിവുദിവസത്തെ കളി ആഷിഖ് അബു മുന്‍കയ്യെടുത്താണ് റിലീസിങ്ങിന് എത്തിച്ചിരുന്നത്. 2015-ലെ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ആ ചിത്രം നേടിയിരുന്നു. എസ് ദുര്‍ഗ ഗോവ ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെയും വിമര്‍ശിച്ചും ആഷിഖ് രംഗത്തെത്തി‍യിരുന്നു. എന്നാല്‍ എസ് ദുര്‍ഗയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശശിധരന്‍റെ പരമാര്‍ശങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നാണ് സൂചന.

 

shortlink

Related Articles

Post Your Comments


Back to top button