Latest NewsMollywoodNEWS

ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമം ; പരാതിയുമായി യുവതാരം ഉണ്ണി മുകുന്ദൻ

കൊ​ച്ചി: ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ചെ​ന്ന യുവതിക്കും സുഹൃത്തിനുമെതിരെ പരാതിയുമായി യുവതാരം ഉണ്ണിമുകുന്ദൻ.തെ​ളി​വു​ക​ളോടെയാണ് താരം ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സിൽ പരാതി നൽകിയത്.

എട്ടു മാസം മുമ്പാണ് സംഭവം നടന്നത്. അ​പ​മാ​നി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യും അവരുടെ സു​ഹൃ​ത്തു​ക​ളും ചേ​ര്‍​ന്നു പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നു​കാ​ട്ടി ന​ട​ന്‍ ഒ​റ്റ​പ്പാ​ലം പോ​ലീ​സി​നു പരാതി നല്‍കിയിരുന്നു. സംഭവം നടന്നത് ചേരാനല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലായിരുന്നതിനാല്‍ ഒറ്റപ്പാലം പോലീസ് കേസ് കൈമാറുകയായിരുന്നു.

കു​ന്നും​പു​റ​ത്തെ ഫ്ലാറ്റില്‍ വാടകയ്ക്ക് താ​മ​സി​ക്കുമ്പോൾ സി​നി​മാ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു സ്ത്രീ​യും സു​ഹൃ​ത്തും കഥപറയാന്‍ എന്ന പേ​രി​ല്‍ ത​ന്നെ സ​മീ​പി​ച്ചെ​ന്നും തി​ര​ക്ക​ഥ കേ​ട്ട​ശേ​ഷം അ​ഭി​ന​യി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്നു യു​വ​തി​യെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വ​ര്‍ പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണു നടന്‍റെ പ​രാ​തി. നേ​രി​ട്ടും ഫോ​ണി​ലും ഭീ​മ​മാ​യ തു​ക ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണു ന​ട​ന്‍ പ​രാ​തി ന​ല്‍​കി​യ​ത്.സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഉർജിതമാക്കി

shortlink

Related Articles

Post Your Comments


Back to top button