CinemaGeneralLatest NewsMollywoodNEWSWOODs

ആ അഗ്നിയില്‍ നിങ്ങളുടെ സിനിമയൊക്കെ ദഹിച്ചു പോകും… പിന്നെ കരഞ്ഞിട്ടു കാരൃമില്ല; യുവതാരങ്ങള്‍ക്ക് മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്‌

മലയാളത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് സന്തോഷ്‌ പണ്ഡിറ്റ്‌. അജയ് വാസുദേവ് ഒരുക്കുന്ന മാസ്റ്റര്‍പീസ്‌ ഡിസംബര്‍ 21നു റിലീസ് ആവുകയാണ്. ചിത്രം വന്‍ വിജയമാകുമെന്ന് ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്ന സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

മക്കളേ, കേരളത്തില്‍ Dec 21 ന് ഓഖി കൊടുങ്കാറ്റിനേക്കാള്‍ വേഗതയില്‍ ,ശക്തയില്‍ ഒരുഗ്രന്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കും..’Masterpiece ‘ എന്നാണ് ആ കൊടുങ്കാറ്റിന്റെ പേര്…..ആ സിനിമാ റിലീസായാല്‍ ‘പുലി മുരുകന്‍’ ,’ബാഹുബലി 2′ അടക്കം എല്ലാ സിനിമകളുടേയും ഇന്നോളും കഷ്ടപ്പട്ട് ഉണ്ടാക്കിയെടുത്ത Records എല്ലാം Simple ആയി തകരും….നോക്കിക്കോ….Record കളുടെ നെറുകയില്‍ ഇനി ഒരു പേരു മാത്രമേ കാണൂ….അതു മമ്മൂക്കയുടേതാകും…ട്ടോ…. ‘പുലി മുരുകന്‍’ എന്ന മെഗാഹിറ്റിനു ശേഷം ഉദയ്കൃഷ്ണ സാര്‍ തിരക്കഥ രചിച്ച, ‘ രാജാധി രാജ’ എന്ന super hit നൂ ശേഷം അജയ് വാസുദേവ് സാര്‍ സംവിധാനം ചെയ്ത സിനിമയാണ്…’Masterpiece ‘….. വിനോദ് സാര്‍ camera….പൂനം ജീ, വരലഷ്മി ജീ എന്നിവരാണ് നായികമാര്‍… കൂടെ മമ്മൂക്കയോടൊപ്പം ഞാനും…എന്റെ സമകാലിക New Generation നടന്മാരായ നിവീന്‍ പോളിക്കും, ദുല്‍ഖറിനു പൊലും ഇതുവരെ മമ്മൂക്കയോടൊപ്പം ഒരു role ചെയ്യുവാനുള്ള ഭാഗൃം കീട്ടിയിട്ടില്ല… അതു കൊണ്ടു തന്നെ ഞാന്‍ happy ആണ്…

മറ്റു സിനിമാക്കാര്‍ക്കെല്ലാം free ആയിട്ടൊരു ഉപദേശം തരാം…. വെറുതേ ‘ Masterpiece ‘ ന്റെ കൂടെ നിങ്ങളുടെ സിനിമയൊന്നും റിലീസു ചെയ്യുവാനുള്ള സാഹസം കാണിക്കരുത്…. ആ അഗ്നിയില്‍ നിങ്ങളുടെ സിനിമയൊക്കെ ദഹിച്ചു പോകും… പിന്നെ കരഞ്ഞിട്ടു കാരൃമില്ല…. ബാക്കിയെല്ലാം ഈ സിനിമ റിലീസായതീനു ശേഷം നമ്മുക്കു പറയാം…

(വാല്‍ കഷ്ണം:- ഞാനീ ചിത്രത്തില്‍ അഭിനയിച്ചതു കൊണ്ടല്ല, മറിച്ച്‌ ഈ സിനിമയുടെ ഒന്നോൊന്നര trailer കണ്ടതു കൊണ്ടാണ് ഇതൊരു മെഗാ ഹിറ്റാകും എന്നു ഞാന്‍ പ്രവചിച്ചത്…) Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ.

shortlink

Related Articles

Post Your Comments


Back to top button