BollywoodCinemaGeneralLatest NewsMollywoodNEWSWOODs

സണ്ണി ലിയോണിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ച്‌ സന്തോഷ് പണ്ഡിറ്റ്

പുതുവര്‍ഷ പാര്‍ട്ടിയില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കുന്നതിനെതിരെ കര്‍ണ്ണാടകയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ ബോളിവുഡിലെ താര സുന്ദരിയെ കോഴിക്കോട്ടേക്ക് ക്ഷണിച്ചിരിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടന്‍ സണ്ണിയെ കോഴിക്കോട്ടെക്ക് കൊണ്ടുവന്നാലോ എന്ന ആഗ്രഹം പങ്ക് വച്ചത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്  

സണ്ണി ലിയോണിനെ കര്‍ണ്ണാടകയില്‍ പുതു വല്‍സര പരിപാടിയില്‍ പന്കെടുക്കുവാന്‍ അനുമതി നീഷേധിച്ചു എന്നു കേട്ടു.. ചില ആളുകളുടെ ശക്തമായ എതിര്‍പ്പാണ് കാരണം…
ആത്മഹതൃാ ഭീഷിണി വരെ പ്രതിഷേധക്കാര്‍ ഉയര്‍ത്തി… നമ്മുക്കു സണ്ണിയെ കേരളത്തില്‍ നൃത്തം അവതരിപ്പിക്കുവാന്‍ കൊണ്ടു വന്നാലോ ?പൊളിക്കില്ലേ….(ഇവിടെ ഇപ്പോള്‍ അര് എതിര്‍ക്കാന്‍ ?)

കഴിഞ്ഞ തവണ അവര്‍ എറണാകുളത്തു വന്നപ്പോള്‍ അവിടത്തുകാര്‍ കണ്‍കുളിര്‍ക്കെ കണ്ടു…. അതിനാല്‍ ഇത്തവണ ഞാനെന്ടെ സ്വന്തം നാടായ കോഴിക്കോട്ടെക്ക് സണ്ണി ജീയെ ആദര പൂര്‍വ്വം ക്ഷണിക്കുന്നു…!

(വാല്‍ കഷ്ണം:- എന്ടെ ഒരു കാലത്തും നടക്കുവാന്‍ സാദ്ധൃതയില്ലാത്ത സ്വപ്നം….ഇവരുടെ നായകനായി ഒരു സിനിമയില്‍ അഭിനയിക്കുക.. ഇനിയിപ്പോള്‍ നായകനല്ല, വില്ലനാകേണ്ടി വന്നാലും ഞാന്‍ 100 വട്ടം റെഡി…)

 

shortlink

Related Articles

Post Your Comments


Back to top button