BollywoodGeneralNEWSTV Shows

ബിഗ്‌സ്ക്രീനിനു പുറത്തെ ഇവരുടെ പ്രതിഫലം അതിശയിപ്പിക്കുന്നത്!

സിനിമകള്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലെയും, ടിവി ഷോകളിലെയുമൊക്കെ പ്രകടനത്തിനു ഉയര്‍ന്ന പ്രതിഫലം കൈപറ്റുന്ന ഒട്ടേറെ താരങ്ങള്‍ ബോളിവുഡിലുണ്ട്.സൂപ്പര്‍ താരം സല്‍മാന്‍ ഖാനും, കത്രീന കൈഫും ഹൃത്വിക് റോഷനുമൊക്കെ ബിഗ്‌സ്ക്രീനില്‍ നിന്നല്ലാതെ സമ്പാദിക്കുന്ന പ്രതിഫലം കേട്ടാല്‍ ശരിക്കുമൊന്നു ഞെട്ടും. .

കത്രീന കൈഫ്‌ ഡാന്‍സ് പെര്‍ഫോമന്‍സിനായി രണ്ടരക്കോടിയോളം രൂപയാണ് കൈപ്പറ്റുന്നത്. ടിവി ഷോകളിലും, മറ്റു പ്രോഗ്രാമുകളിലും അതിഥി താരമായി എത്തുന്നതിനു ഒരു കോടിയോളം പ്രതിഫലം കൈപ്പറ്റുന്ന താരം, സിനിമയ്ക്ക് പുറത്ത് പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാം നിരയിലാണ്.

വലിയ ഇവന്റുകളിലെ ഡാന്‍സ് ഷോയ്ക്ക് ബോളിവുഡ് സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ കൈപ്പറ്റുന്ന തുക അതിശയിപ്പിക്കുന്നതാണ്. താരത്തിന്റെ ഒരു പ്രകടനം വേദിയെ ത്രസിപ്പിക്കണമെങ്കില്‍ രണ്ടരക്കോടിയോളം പ്രതിഫലം നല്‍കണം. ഓരോ വര്‍ഷവും ഒട്ടേറെ പരിപാടികളാണ് പല വലിയ ഇവന്റുകളിലും ഹൃത്വിക് റോഷന്റെ സാന്നിധ്യം കൊണ്ട് കളര്‍ഫുളാകുന്നത്.

മിനിറ്റിനു ഒരു കോടിരൂപയോളം പ്രിയങ്കാ ചോപ്ര പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഒരു ഷോയിലെ അഞ്ചു മിനിറ്റ് പെര്‍ഫോമന്‍സിന് അഞ്ച് കോടിയോളം രൂപയാണ് പ്രിയങ്കയുടെ പ്രതിഫലം.

സ്റ്റേജ് ഷോകളിലെയും ബോളിവുഡ് ചിത്രങ്ങളിലെയും ഐറ്റം ഡാന്‍സില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന ഗ്ലാമറസ് താരം മലൈക അറോറയുടെ ബിഗ്സ്ക്രീനിനു പുറത്തുള്ള സ്ഥാനം ചെറുതല്ല, 35 ലക്ഷമാണ് ഓരോ ഷോകള്‍ക്കായും മലൈക എണ്ണിവാങ്ങുന്നത്.

താര സമ്പന്നമായ വലിയ വേദികളില്‍ എനര്‍ജറ്റിക്കായി ആടിപ്പടാറുള്ള സല്‍മാന്‍ ഖാന്റെ പ്രതിഫലത്തുക മറ്റ് ബോളിവുഡ് താരങ്ങളെപ്പോലെ ഉയര്‍ന്നതല്ലങ്കിലും ഈ മേഖലയിലെ ഏറ്റവും സമ്പന്നനായ താരങ്ങളില്‍ ഒരാളാണ് സല്‍മാന്‍ ഖാന്‍. ബിഗ്ബോസ് എന്ന ടിവി ഷോയിലെ അവതാരക വേഷത്തിന് ഒരു എപ്പോസോഡിനായി പതിനൊന്നു കോടിയോളം രൂപ പ്രതിഫമാലായി വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റു സ്പെഷ്യല്‍ ഷോകള്‍ക്കും, താരത്തിന്റെ ഡാന്‍സ് പ്രകടനത്തിനുമായി രണ്ടു കോടിയോളം പ്രതിഫലമാണ് സല്‍മാന്‍ ഖാന്‍ സ്വന്തമാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button