BollywoodCinemaGeneralNEWSWOODs

ലോക സുന്ദരി മാനുഷിയെക്കുറിച്ച് ക്വീന്‍ കങ്കണ റണൗത്ത്

നീണ്ട കാത്തിരിപ്പിനൊടുവില്‍ ലോക സുന്ദരി പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവരുകയും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ സൗന്ദര്യം ഉയര്‍ത്തുകയും ചെയ്ത മാനുഷി ഛില്ലറിനെ അഭിനന്ദിച്ച്‌ ബോളിവുഡ് ക്വീന്‍ കങ്കണ റണൗത്ത്.

”മാനുഷി ഛില്ലറിന്റെ നേട്ടത്തില്‍ തനിക്ക് വളരെയധികം അഭിമാനം തോന്നുന്നുവെന്ന് അവര്‍ പറഞ്ഞു. അവള്‍ ഒരു വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിനിയാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ട്. വളരെ മിടുക്കിയായ ഒരു പെണ്‍കുട്ടി. അതുമാത്രമല്ല അവള്‍ വരുന്നത് വളരെ ചെറിയ ഒരു നഗരത്തില്‍ നിന്നാണ്, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് പേരുകേട്ട ഹരിയാനയില്‍ നിന്ന്. മുഴുവന്‍ ഇന്ത്യക്കാരുടെയും അഭിമാനമുയര്‍ത്തിയവളാണ് മാനുഷി, നമ്മുടെ രാജ്യത്തെ ഇത്രയും തേജ്വസിയായ ഒരു പെണ്‍കുട്ടിയോട് നമ്മുടെ കൃതഞ്ജത പ്രകടിപ്പിക്കാന്‍ പോലും വാക്കുകളില്ല.” കങ്കണ പറഞ്ഞു.

മിസ്റ്റര്‍ ഇന്ത്യയുടെ ഫിനാലെ വേദിയില്‍ വെച്ചാണ് കങ്കണ മാനുഷിയെ അഭിനന്ദനവാക്കുകള്‍ കൊണ്ട് പൊതിഞ്ഞത്. മാനുഷിക്കൊപ്പം മിസ്റ്റര്‍ വേള്‍ഡ് രോഹിത് ഖണ്ഡല്‍വാലിനെയും കങ്കണ അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments


Back to top button