CinemaGeneralMollywoodNEWS

മാസ്റ്റര്‍പീസിന് മറ്റൊരു റെക്കോര്‍ഡ്; മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യം!

ക്രിസ്മസ് റിലീസായി എത്തുന്ന മാസ് മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസിനു മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാകുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ചിത്രത്തിന്റെ ലേഡീസ് ഫാന്‍സ്‌ ഷോ സംഘടിപ്പിച്ചാണ് മാസ്സര്‍ പീസ്‌ ചരിത്രത്തില്‍ ഇടംനേടുന്നത്. തലയോലപ്പറമ്പ് കാര്‍ണിവല്‍ സിനിമാസിലാണ് ഡിസംബര്‍ 21നു വനിതാ ആരാധകര്‍ക്കായുള്ള സ്പെഷ്യല്‍ ഷോ നടക്കുക. തിയേറ്ററിനു മുന്നില്‍ മമ്മൂട്ടിയുടെ ലേഡീസ് ഫാന്‍സിന്‍റെ നേതൃത്വത്തിലുള്ള വലിയ കട്ട്ഔട്ടും ഉയര്‍ന്നു കഴിഞ്ഞു. സിനിമയുടെ ആദ്യ ടിക്കറ്റ് വിതരണം ചെങ്ങന്നൂര്‍ വനിതാ പ്രസിഡന്‍റ് സുജയ്ക്ക് തിയേറ്റര്‍ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം കൈമാറി. തമിഴ് ചിത്രം സൂര്യയുടെ ‘താന സേര്‍ന്ത കൂട്ടം’ എന്ന ചിത്രത്തിനും തലസ്ഥാനത്ത് താരത്തിന്‍റെ സ്ത്രീ ആരാധകര്‍ ഫാന്‍സ്‌ ഷോ സംഘടിപ്പിക്കുന്നുണ്ട്. 



shortlink

Related Articles

Post Your Comments


Back to top button