CinemaGeneralMollywoodNEWS

സണ്‍ഗ്ലാസ് ഇല്ലാതെ മോഹന്‍ലാല്‍; ആരാധകരെ ആവേശത്തിലാക്കി പുതിയ ചിത്രം!

ഒടിയന്‍ മാണിക്യന്റെ പുതിയ ലുക്കിലെത്തി മോഹന്‍ലാല്‍ ചരിത്രം കീഴടക്കുകയാണ്. കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെത്തിയ മോഹന്‍ലാല്‍ ഓരോ ദിവസവും ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനിക്കുകയാണ്. പതിവിനു വിപരീതമായി സണ്‍ഗ്ലാസ് ഇട്ടുകൊണ്ടായിരുന്നു ഇടപ്പള്ളിയിലെ ഒരു പ്രമുഖ ബിസിനസ് സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ മോഹന്‍ലാല്‍ എത്തിയത്. തന്റെ പുതിയ ലുക്കിനെ ആരാധകര്‍ എങ്ങനെ നോക്കി കാണുന്നുവെന്ന് അറിയാനായി സണ്‍ഗ്ലാസില്‍ താരം ക്യാമറ ഘടിപ്പിച്ചിരുന്നതായും പറയപ്പെടുന്നു. സണ്‍ഗ്ലാസ് ഇടാതെയുള്ള മോഹന്‍ലാലിന്‍റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗം സൃഷ്ടിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button