CinemaGeneralIndian CinemaMollywoodMovie GossipsNEWSWOODs

കസിന്‍സ് എന്ന ചിത്രത്തില്‍ നിന്നും ആ നടിയെ മാറ്റിയതിനെകുറിച്ച് കുഞ്ചാക്കോ ബോബന്‍

 

പല ചിത്രങ്ങളിലും ആദ്യം തീരുമാനിക്കുന്ന താരങ്ങള്‍ ഉണ്ടാകണമെന്നില്ല. താരങ്ങളുടെയും മറ്റും അസൌകര്യങ്ങള്‍ കാരണം പുതിയ നടീ നടമാരെ സിനിമയിലേയ്ക്ക് തേടാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകും. അത്തരം ഒരു വിഷയമാണ്‌ ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരങ്ങളുടെ മൊഴി പുറത്തുവന്നത് മൂലം ചര്ച്ചയാവുന്നത്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപും നടിയും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നു മൊഴികള്‍ പുറത്തുവന്നിരിക്കുകയാണ്.

മഞ്ജു വാര്യര്‍ ചിത്രത്തില്‍ താന്‍ സ്വയം പിന്മാറണമെന്ന ഉപദേശവുമായി ദിലീപ് തന്നെ വിളിച്ചിട്ടുണ്ടെന്നു നടന്‍ കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കി. ആ മൊഴിയിലാണ് കസിന്‍സ് എന്നാ ചിത്രത്തില്‍ നിന്നും ആക്രമിക്കപ്പെട്ട നദിയെ ഒഴിവാക്കാന്‍ ദിലീപ് ശ്രമിച്ചതായി കേട്ടിരുന്നുവെന്നു കുഞ്ചാക്കോ ബോബന്‍ പറയുന്നത്.

മഞ്ജു വാര്യര്‍ ഒരിടവേളക്ക് ശേഷം അഭിനയിച്ച സിനിമയാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ഹൗ ഓള്‍ഡ് ആര്‍യു. ആ സിനിമയില്‍ താന്‍ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയില്‍ ദിലീപ് തന്നോട് സംസാരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button